dulquer-letter

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ തെലുങ്ക് ചിത്രം സീതാ രാമം വലിയ ജനപ്രീതി നേടി പ്രദര്‍ശനം തുടരുകയാണ്. ദുല്‍ഖറിന്റെ പ്രകടനവും മികച്ച അഭിപ്രായമാണ് നേടുന്നത്. ഈ അവസരത്തില്‍ തെലുങ്ക് സിനിമാ പ്രേക്ഷകര്‍ക്ക് നന്ദി അറിയിക്കുകയാണ് താരം. ദീര്‍ഘമായ കത്തിലൂടെയാണ് ദുല്‍ഖര്‍ സിനിമയുടെ വിജയത്തിന്റെ സന്തോഷം പങ്കുവയ്ക്കുന്നത്. കത്ത് സോഷ്യല്‍ മീഡിയയിലും അദ്ദേഹം പങ്കുവച്ചു.‌‌‌

ദുല്‍ഖറിന്റെ കുറിപ്പ് ഇങ്ങനെ: 

'തെലുങ്കില്‍ ഡബ്ബ് ചെയ്ത് റിലീസ് ചെയ്ത എന്റെ ആദ്യ ചിത്രം ‘ഓകെ ബംഗാരം'(ഓ.കെ കണ്‍മണി) ആണ്. ആ ചിത്രത്തില്‍ അവസരം നല്‍കിയതിന് മണി സാറിന് നന്ദി, നിങ്ങള്‍ എല്ലാവരും ആ ചിത്രത്തിലൂടെ എനിക്കൊരു അവസരം നല്‍കി, അതിലൂടെ എനിക്ക് മറ്റൊരു ഭാഷയില്‍ നിന്ന് അളവറ്റ സ്‌നേഹവും ലഭിച്ചു. പിന്നീട്, നാഗിയും വൈജയന്തിയും എനിക്കൊരു അവസരം തന്നു. ‘മഹാനടി’ യില്‍ ജെമിനിയായി അഭിനയിക്കാന്‍. ഗ്രേ ഷേഡുകള്‍ ഉണ്ടായിരുന്നിട്ടും ആ വേഷത്തിനും നിങ്ങള്‍ എനിക്ക് സ്‌നേഹവും ബഹുമാനവും നല്‍കി. സിനിമ ഞാന്‍ പ്രതീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ഞാന്‍ പോകുന്നിടത്തെല്ലാം ‘അമ്മഡി’ എന്ന വിളികള്‍ സ്ഥിരമായി

കണ്ണും കണ്ണും കൊള്ളയടിത്താല്‍, കുറുപ്പ് എന്നീ ചിത്രങ്ങള്‍ ഡബ്ബ് ചെയ്ത ചിത്രങ്ങളായിരുന്നിട്ടും ആ ചിത്രങ്ങള്‍ക്ക് നിങ്ങള്‍ നല്‍കിയ സ്‌നേഹം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒന്നാണ്.

സ്വപ്നയും ഹനുവും സീതാ രാമവുമായി എന്നെ സമീപിച്ചപ്പോള്‍, ഞാന്‍ സുരക്ഷിതമായ കൈകളിലാണെന്ന് എനിക്കറിയാമായിരുന്നു. അവര്‍ ഒരു നിലവാരമുള്ള സിനിമ നല്‍കുമെന്ന് എനിക്കറിയാമായിരുന്നു, മാത്രമല്ല എപ്പോഴും അതുല്യവും വഴിത്തിരിവാകുന്നതുമായ തെലുങ്ക് സിനിമകള്‍ മാത്രമേ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. ഒട്ടനവധി കലാകാരന്മാരുടെയും പ്രതിഭകളുടെയും അണിയറപ്രവര്‍ത്തകരുടെയും പ്രയത്നമാണ് സീതാ രാമം. അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവരും കാരണമാണ് അത് മനോഹരമായി മാറിയത്. റിലീസായ ദിവസം ഞാന്‍ കരഞ്ഞുപോയി, കാരണം സിനിമയുടെ അമിതഭാരം തോന്നിയതിനാലും ആളുകള്‍ എങ്ങനെ സിനിമ സ്വീകരിക്കുന്നു എന്ന ചിന്തയിലുമായിരുന്നു അത്. ഹനു, മൃണാള്‍, രശ്മിക, സുമന്ത് അന്ന, വിശാല്‍, പി.എസ് വിനോദ് സാര്‍, പിന്നെ എന്നോടും നിങ്ങള്‍ കാണിക്കുന്ന സ്‌നേഹം വാക്കുകളില്‍ വിശദീകരിക്കാന്‍ കഴിയുന്ന ഒന്നല്ല.

തെലുങ്കിലെ സിനിമാ പ്രേമികളായ പ്രേക്ഷകരെ നിങ്ങള്‍ക്ക് നന്ദി. സിനിമയെന്ന കലയിലെ ഏറ്റവും വലിയ വിശ്വാസികള്‍ക്ക് നന്ദി. എന്നെ നിങ്ങളുടേതാണെന്ന് തോന്നിപ്പിച്ചതിന് നന്ദി.

സ്‌നേഹപൂര്‍വ്വം നിങ്ങളുടെ,

റാം 

(ദുല്‍ഖര്‍ സല്‍മാന്‍)