താരസംഘടന അമ്മയും, മഴവില്‍ മനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് 2022ന്റെ വിശേഷങ്ങൾ മനോരമ ന്യൂസിനോട് പങ്കുവെച്ച് നടിമാരായ സീനത്തും അംബിക മോഹനും. വർഷങ്ങൾക്ക് ശേഷം അമ്മയുടെ ഷോയിൽ പങ്കെടുക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് നടി സീനത്ത്. കുറച്ച് നാളുകൾക്ക് ശേഷം എല്ലാവരും ഒത്തൊരുമിച്ച് ഒരു പരിപാടി ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് നടി അംബിക മോഹൻ. വിഡിയോ കാണാം.
താരസംഘടന അമ്മയും, മഴവില്‍ മനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് 2022 ഉടൻ പ്രേക്ഷകരിലേക്ക് എത്തും. കോവിഡിനുശേഷം താരനിര അണിനിരക്കുന്ന വന്‍ കലാവിരുന്നിന് മലയാള സിനിമയിലെ താരങ്ങൾ എല്ലാം തന്നെ അണിനിരക്കുന്നുണ്ട്. നൃത്തവും, സംഗീതവും, സ്കിറ്റുകളുമെല്ലാം ചേർന്നൊരുക്കുന്ന കലാവിരുന്നിന് മാറ്റുകൂട്ടാൻ സൂപ്പർ താരങ്ങളും സംവിധായകരുമുണ്ട്. പരിപാടിയുടെതായി പുറത്തിറങ്ങിയ പ്രെമോ വീഡിയോ ഇതിനോടകം തന്നെ വൈറലാവുകയും ചെയ്തു.