johny-antony

സംവിധാനകാലം തന്നെ കടക്കാരനാക്കിയെന്ന് വിധായകനും നടനുമായ ജോണി ആന്റണി. സംവിധാനകാലത്ത് വരുത്തിത്തീർത്ത കടങ്ങളുടെ 80 ശതമാനം ഇപ്പോള്‍ സിനിമയിൽ അഭിനയിച്ച് വീട്ടിയെന്നും ജോണി ആന്‍റണി മനോരമ ന്യൂസ് നേരെ ചൊവ്വേയിൽ വ്യക്തമാക്കുന്നു. 

'സംവിധാനകാലം എന്നെ കടക്കാരനാക്കി. അതിൽ 80 ശതമാനം ഇപ്പോൾ സിനിമയിൽ അഭിനയിച്ച് വീട്ടി. 2003–ല്‍ ആദ്യ സിനിമ ചെയ്യുമ്പുോള്‍ 2 ലക്ഷം രൂപയാണ് ലഭിച്ച ശമ്പളം. രണ്ടാം സിനിമ ചെയതത് 7 ലക്ഷം രൂപയ്ക്ക്. ആകെ 19 സിനിമ സംവിധാനം ചെയ്തിട്ട് എല്ലാംകൂടി ഒരു കോടി രൂപ ഉണ്ടാക്കിയിട്ടുണ്ടാകും. സിഐഡി മൂസയ്ക്ക് 2 ലക്ഷം ശമ്പളം കിട്ടിയെന്നത് അന്നൊരു പുതുമുഖ സംവിധായകനെ സംബന്ധിച്ച് വലിയ കാര്യമാണ്. ഇന്നത്തെ 30 ലക്ഷം രൂപയെങ്കിലും വരും അത്. സിനിമയ്ക്ക് വേണ്ടി നിലകൊണ്ടാൽ, പരിശ്രമിച്ചാൽ അതിന് ഫലം ലഭിക്കും. അതിന് പ്രാപ്തമാണ് സിനിമാമേഖല'. ജോണി ആന്റണിയുടെ വാക്കുകൾ ഇങ്ങനെ. വിഡിയോ അഭിമുഖം കാണാം.