ജീവിതപങ്കാളിയും സംഗീത സംവിധായകനുമായ  ഗോപി സുന്ദറിനൊപ്പം  ഓണവേഷത്തിൽ അണിഞ്ഞൊരുങ്ങി ഗായിക അമൃത സുരേഷ്. ഇരുവരും സമൂഹ മാധ്യമത്തിലാണ് ചിത്രം പങ്കുവച്ചത്. ‘എന്റെ മഴ’ എന്നാണ് അമൃതയെ ചേർത്തു നിർത്തി ചുംബിക്കുന്നതിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ഗോപി സുന്ദർ കുറിച്ചത്. ഭർത്താവ് ഗോപി സുന്ദർ പകർത്തിയ ചിത്രമാണിതെന്ന് അമൃതയും കുറിച്ചു. ഒട്ടേറെ പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തുന്നത്.

 

അടുത്തിടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്.