പാൽതു ജാനവർ എന്ന ബേസിൽ ജോസഫ് ചിത്രത്തിന്റെ പോസ്റ്ററിന് താഴെ നടൻ െടാവിനോ തോമസ് പങ്കുവച്ച കമന്റ് വൈറലാകുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ തല്ലുമാലയിലെ 'തൂപാത്തു' എന്നുതുടങ്ങുന്ന പാട്ടിന്റെ വരികൾ ചേർത്തായിരുന്നു ടൊവിനോയുടെ രസകരമായ കമന്റ്.

 

'ഹേയ് പാൽതു, എന്താ പാൽതു ഇപ്പോ ചിരിക്കാത്തൂ? ശ്യോ പടം മാറി' എന്നായിരുന്നു ടൊവിനോയുടെ കമന്റ്. ഉടൻ തന്നെ ടൊവിനോയ്ക്ക് മറുപടിയുമായി ബേസിലും എത്തി.

 

'ഹെയ് ബേബി..ഹബീബി..

പാൽത്തൂന്നെ കാണാഞ്ഞു നെഞ്ചിനകത്തു തിളച്ചു മറിയണ വേദനയിണ്ട? ഖൽബിന്റെ ളള്ളിൽ ബൾബ് മിന്നണ വെട്ടം കാണാനിണ്ട? ഉണ്ടെങ്കി ബാ മോനെ..'  ഇങ്ങനെ തുടങ്ങുന്നതായിരുന്നു ബേസിലിന്റെ രസകരമായ മറുപടി. 

ഇരുവരുടെയും കമന്റുകൾ ഇതിനോടകം വൈറലായിരിക്കുകയാണ്. നവാഗതനായ സംഗീത് പി രാജനാണ് പാൽതു ജാൻവർ സംവിധാനം ചെയ്തിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സ് , ജോജി എന്നീ  ചിത്രങ്ങൾക്കു ശേഷം ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രമാണ് പാൽതു ജാൻവർ.