ഇപ്പോള്‍ കുടുംബകഥകളുള്ള സിനിമകളില്ലെന്നും അതുകൊണ്ടു തന്നെ തങ്ങളെപ്പോലുള്ളവര്‍ക്ക് റോളുകള്‍ ലഭിക്കുന്നത് കുറവാണെന്നും നടി സീനത്ത്. അഭിനയരംഗത്ത് എത്തിയിട്ട് 40 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, റോഷാക്കിലെ അനുഭവമടക്കം മനോരമ ന്യൂസിനോട് പങ്കിടുകയാണ് സീനത്ത്. വനിതാ സംവിധായകരുടെ സിനിമകള്‍ക്ക് വേണ്ടത്ര പ്രോല്‍സാഹനം ലഭിക്കുന്നില്ല. ഈ സിനിമകള്‍ തിയറ്ററുകളിലെത്തിക്കാന്‍ കൂടി സര്‍ക്കാര്‍ ഇടപെടണം. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പമുള്ള അനുഭവമടക്കം നടി ഈ അഭിമുഖത്തില്‍ തുറന്നുപറയുന്നു. വിഡിയോ കാണാം;