മോഹന്‍ലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ പുതിയ സിനിമ അണിയറയിൽ ഒരുങ്ങുന്നതായി സൂചന. ഇതേസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി അധികം കാത്തിരിക്കേണ്ടിവരില്ലെന്നാണ് ഇപ്പോള്‍ സൂചന.
ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള മോഹന്‍ലാലിന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ഈ പ്രോജക്റ്റ് വൈകാതെ നടക്കുമെന്ന് ട്വീറ്റ് ചെയ്തിട്ടുമുണ്ട്. 'മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രം സംബന്ധിച്ച വന്‍ പ്രഖ്യാപനം വരുന്നു. മോഹന്‍ലാല്‍ ഒരു ഗുസ്തിക്കാരനാണ് ചിത്രത്തില്‍. 100 ശതമാനം ഉറപ്പാണ് ഈ പ്രോജക്റ്റ്. ഷിജു ബേബി ജോണ്‍ നിര്‍മ്മിക്കുന്ന ചിത്രം രാജസ്ഥാനില്‍ 2023 ജനുവരിയില്‍ ആരംഭിക്കും', എന്നാണ് ശ്രീധര്‍ പിള്ളയുടെ ട്വീറ്റ്.
മമ്മൂട്ടി നായകനായെത്തുന്ന നന്‍പകല്‍ നേരത്ത് മയക്കമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങാനുള്ള ചിത്രം. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.