TAGS

ദളപതി വിജയ് നായകനാകുന്ന വാരിസിന്റെ ദീപാവലി സ്പെഷൽ പോസ്റ്റർ എത്തി. കയ്യിൽ ചുറ്റികയുമായി എതിരാളികളെ അടിച്ചുവീഴ്ത്തി മുന്നേറുന്ന വിജയ്‌യെ പോസ്റ്ററിൽ കാണാം. വാരിസിന്റേതായി പുറത്തുവരുന്ന നാലാമത്തെ പോസ്റ്ററാണിത്. തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്തനായ വംശി പൈഡിപ്പള്ളി ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് വാരിസ്. രശ്മിക മന്ദാനയാണ് നായിക.

 

ശ്രീ വെങ്കടേശ്വര ക്രീയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് നിർമാണം. വിജയ്‌യ്ക്കൊപ്പം പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പ്രഭു, ജയ സുധ, സംഗീത, സംയുക്ത, ഷാം, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, സംഗീത കൃഷ്, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. തമനാണ് സംഗീതം.