കാമ്പസ് മ്യൂസിക്കൽ ത്രില്ലർ ചിത്രം  'ഹയ'യിലെ രണ്ടാമത്തെ ഗാനം പുറത്ത്. കള്ളുപാട്ടിന് സംഗീതം ഒരുക്കിയിരിക്കുന്നത് മസാല കോഫി ബാൻഡിലെ വരുൺ സുനിൽ. സതീഷ് ഇടമണ്ണേലിൻ്റെ വരികൾ വളരെ വ്യത്യസ്തമായി പാടിയിരിക്കുന്നത് രശ്മി സതീഷ്,  ബിനു സരിഗ എന്നിവർക്കൊപ്പം വരുൺ സുനിലും ചേർന്നാണ്. മനു മഞ്ജിത്  എഴുതി വരുൺ സുനിലും സംഘവും ആലപിച്ച ആദ്യഗാനം വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു. സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോ നിർമ്മിക്കുന്ന ചിത്രം വാസുദേവ് സനൽ സംവിധാനം ചെയ്യുന്നു. കഥയിലും അവതരണത്തിലും നിരവധി വ്യത്യസ്തതകളോടെയെത്തുന്ന ചിത്രമാണ് കാമ്പസ്, മ്യൂസിക്, ത്രില്ലർ കോംബോ വിഭാഗത്തിൽ ഒരുക്കിയ 'ഹയ'.

സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളായ ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാർ എന്നിവരടക്കം ഇരുപത്തിനാല് പുതുമുഖങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വ്യത്യസ്ത റോളിൽ കുടുംബനാഥനായി ഗുരു സോമസുന്ദരവും പ്രധാന കഥാപാത്രമായെത്തുന്നു. കാലികപ്രാധാന്യമുള്ള ഒരു സാമൂഹ്യ വിഷയം വളരെ ആഴത്തിൽ പരിശോധിക്കുന്നുണ്ട് ഹയയിൽ. ചിത്രത്തിൻ്റെ രചന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ്. ഇന്ദ്രൻസ്, ജോണി ആന്റണി, ലാൽ ജോസ് , ശ്രീധന്യ, ശ്രീകാന്ത് മുരളി, ശ്രീരാജ് , ലയ സിംസൺ, കോട്ടയം രമേഷ്, ബിജു പപ്പൻ, സണ്ണി സരിഗ , വിജയൻ കാരന്തൂർ തുടങ്ങിയവരും മറ്റ് വേഷങ്ങളിലെത്തുന്നു. മസാല കോഫി ബാൻഡിലെ വരുൺ സുനിലാണ് സംഗീത സംവിധാനം. 

സന്തോഷ് വർമ്മ, മനു മഞ്‌ജിത്, പ്രൊഫ.പി.എൻ. ഉണ്ണികൃഷ്ണൻ പോറ്റി, ലക്ഷ്മി മേനോൻ , സതീഷ് എന്നിവർ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നു. കെ.എസ്.ചിത്ര, ജുവൻ ഫെർണാണ്ടസ്, രശ്മി സതീഷ് , വരുൺ സുനിൽ ,ബിനു സരിഗ , അസ്ലം എന്നിവരാണ് മറ്റ് ഗായകർ.

ജിജു സണ്ണി ക്യാമറയും അരുൺ തോമസ് എഡിറ്റിഗും നിർവഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ എസ്. മുരുഗൻ ആണ്. പ്രൊഡക്ഷൻ കോ ഓർഡിനേറ്റർ -സണ്ണി തഴുത്തല. ഫിനാൻസ് കൺട്രോളർ- മുരളീധരൻ കരിമ്പന. അസോ. ഡയറക്ടർ -സുഗതൻ. ആർട്ട് -സാബുറാം. മേയ്ക്കപ്പ്-ലിബിൻ മോഹൻ . സ്റ്റിൽസ് -അജി മസ്ക്കറ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് -എന്റർടൈൻമെന്റ് കോർണർ, പി ആർ ഒ- വാഴൂർ ജോസ് , ആതിര ദിൽജിത്ത്