മോഹൻലാലിനേയും മുകേഷിനേയും അരങ്ങിൽ എത്തിച്ച ഛായാമുഖിയുടെ ശിൽപ്പി പ്രശാന്ത് നാരായണന്‍റെ  ഏറ്റവും പുതിയ നാടകം   സുഖാനി അരങ്ങിലെത്തി. 1972 ൽ കാവാലം നാരായണപ്പണിക്കരുടെ   'ദൈവത്താർ ' എന്ന നാടകം അരങ്ങിലെത്തിച്ച  തിരുവരങ്ങാണാണ്    50 വര്‍ഷങ്ങള്‍ക്ക് ശേഷം  സുഖാനിയും  അരങ്ങിലെത്തിച്ചത്  .

കപ്പലിലെ സുഖാനിയും അയാളുടെ തൊഴിലിടവും വീടും പശ്ചാത്തലമായാണ് നാടകം  .  തൊഴിലിൽ വിജയിക്കുകയും സ്വകാര്യ ജീവിതത്തിൽ ഏറെ പരാജിതനാകുകയും ചെയ്യുന്ന സുഖാനിയും അയാളുടെ ഭാര്യയും രണ്ടു കുട്ടികളും ഭാര്യയുടെ കാമുകനുമാണ് കഥാപാത്രങ്ങള്‍. സുഖാനിയായി  സത്യജിത്തും  , കപ്പൽ ചീഫ് ആയി പ്രേം പ്രകാശ് ലൂയിസും , സുഖാനിയുടെ ഭാര്യയായി  ഭാനുമതി എ. കെയും അരങ്ങിലെത്തുന്നു.  എം രാജീവ് കുമാറാണ് നാടക രചന.