pathan

TAGS

ആരാധകരുടെ മനം നിറച്ച് ഷാറൂഖ് ഖാന്‍ ചിത്രം പഠാന്‍. ആക്ഷനും ട്വിസ്റ്റും നിറ​ഞ്ഞ ചിത്രം റെക്കോര്‍ഡുകള്‍ തീര്‍ത്താണ് ലോകമാകെ റിലീസ് ചെയ്തത്. പഠാന്റെ വരവില്‍ പൂട്ടിക്കിടന്ന തിയറ്ററുകളുടെ വാതായനങ്ങള്‍വരെ തുറന്നു. മുന്‍ കൂറായി വിറ്റ ടിക്കറ്റുകളുെട എണ്ണത്തിലും ലോകമാകെ പ്രദര്‍ശിപ്പിക്കുന്ന സ്ക്രീനുകളുടെ എണ്ണത്തിലും ബോളിവുഡിലെ നമ്പര്‍ വണ്ണായ ചിത്രം പ്രതീക്ഷ കാത്തെന്നാണ് ആരാധകപക്ഷം. ബോളിവുഡ് ഇതുവരെ കാണാത്ത രീതിയില്‍ കട്ടൗട്ടുകളും പടക്കം പൊട്ടിക്കലും പഠാന്റെ വരവില്‍ കാണാനായി. പഠാന്‍ സിനിമാ ലോകത്ത് എത്രമാത്രം തരംഗം തീര്‍ക്കുമെന്ന് വരുംദിനങ്ങളിലറിയാം.