kalyani-priyadarshan

കഴിഞ്ഞ ദിവസമാണ് സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകനും വിഎഫ്എക്സ് സൂപ്പർവൈസറുമായ സിദ്ധാർഥ് പ്രിയദർശൻ വിവാഹിതനായത്. വളരെ സ്വകാര്യവും ലളിതവുമായി ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. അമേരിക്കൻ സ്വദേശി മെലാനി എന്ന മെർലിനാണ് വധു. ഇപ്പോഴിതാ സഹോദരന് ആശംസ അറിയിച്ച് ചിത്രം പങ്കിട്ടിരിക്കുകയാണ് കല്യാണി പ്രിയദർശൻ. താൻ ആഗ്രഹിച്ചിരുന്നത് പൊലൊരു സഹോദരിയെ ലഭിച്ചിരിക്കുന്നു എന്നാണ് കല്യാണി കുറിക്കുന്നത്. 

'വീട്ടില്‍ കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ഏറ്റവും പ്രത്യേകതയുള്ള, സ്വകാര്യമായ ഒരു ചടങ്ങില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം എന്‍റെ സഹോദരന്‍റെ വിവാഹം ഞങ്ങള്‍ ആഘോഷിച്ചു. ഞാന്‍ എക്കാലവും ആഗ്രഹിച്ചിരുന്നതുപോലെ ഒരു സഹോദരിയായി മെലനിയെ കിട്ടിയതില്‍ വലിയ ആഹ്ലാദമുണ്ട് എനിക്ക്. നിങ്ങള്‍ ഏവരുടെയും അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്ക് ഉണ്ടെന്ന് വിശ്വസിക്കുന്നു'. കല്യാണിയുടെ കുറിപ്പ് ഇങ്ങനെ.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്‍റെ വിഷ്വല്‍ എഫക്റ്റ്സ് സിദ്ധാര്‍ഥിന്‍റെ നേതൃത്വത്തിലാണ് ചെയ്തത്. ഈ സിനിമയിലൂടെ മികച്ച ഗ്രാഫിക്സ് ഡിസൈനർക്കുള്ള ദേശീയ പുരസ്കാരവും സിദ്ധാർഥ് നേടിയിരുന്നു.