ലോകനെറുകയിൽ മിന്നിത്തിളങ്ങുന്ന പ്രിയങ്ക ചോപ്ര ബെസ്റ്റ് വേർഷൻ ഓഫ് പ്രിയങ്ക തന്നെയാണ്. കേരളത്തിൽ തായ് വേരുകളുള്ള ഈ ക്യൂട്ടി ഹോളിവുഡിലെ ലേഡി സൂപ്പർ സ്റ്റാർ പദവിയിലേക്കാണ് നടിച്ചു കയറുന്നത്. സിനിമയുടെ സ്വർഗത്തിൽ മറ്റൊരു ഇന്ത്യക്കാരനുമില്ലാത്ത ജനപ്രീതി.
എയറോനോട്ടിക്കൽ എഞ്ചിനീയറാകാൻ കൊതിച്ച പെൺകുട്ടി, മുതിർന്നപ്പോൾ കണ്ടത് നിറമുള്ള സ്വപ്നങ്ങളായിരുന്നു. ലോകമറിയുന്ന അഭിനേത്രിയും നിർമാതാവും ആർട്ടിസ്റ്റുമായതോടെ അതു സഫലമായി. ട്രോളുകളും പ്രതിഷേധവും ആഗോളതലത്തിൽ ഏറ്റുവാങ്ങപ്പെട്ടപ്പോഴും തെല്ലും കുലുക്കമില്ലാതെ ഭയമില്ലാതെ പ്രിയങ്ക നിന്നു..എതിരെ വന്ന എല്ലാ റിസ്ക്കുകളും ഏറ്റെടുത്തു.
മറ്റാരും നിശ്ചയിക്കുന്നതോ വിലയിരുത്തുന്നതോ അല്ല ജീവിതം. അത് സ്വയം സൃഷ്ടിക്കുന്നതാണ്, പ്രിയങ്കയുടെ നേട്ടങ്ങൾക്ക് പിന്നിലും ആ നിലപാട് തന്നെ. സ്വപ്നങ്ങളെ സെറ്റിൽ ആക്കാതെ കരുത്തോടെ മുൻപോട്ട് നടന്ന ഇന്ത്യയുടെ പ്രിയങ്കരി.
ട്രോളുകളും വിമർശനങ്ങളും ഏറ്റുവാങ്ങിയ ഇന്ത്യന്‍ നടി. പ്രതിഷേധപ്രകമ്പനങ്ങള്‍ സര്‍വ ഭാഷയിലും കേള്‍ക്കേണ്ടി വന്ന ചുരുക്കം ചില വ്യക്തിത്വങ്ങളില്‍ ഒരാള്‍. .ശരീരത്തിന്റെ നിറത്തിന്റെയും ആകൃതിയുടെയും പേരിൽ, അഭിപ്രായങ്ങളുടെയും നിലപാടുകളുടെയും പേരിൽ, വിവാദങ്ങളിലും വിലയിരുത്തലുകളിലും അടിപതറാതെ അതില്‍ നിന്നും കരുത്തുകൂട്ടി പ്രിയങ്ക. ഇന്ത്യയില്‍ നിന്നും ഹോളിവുഡിലേക്ക്് നിരവധി വനിതകള്‍ പോയെങ്കിലും ലോകസിനിമയില്‍ അടിത്തറ ഉറപ്പിക്കാന്‍ കഴിഞ്ഞ ഒരേയൊരു അഭിനേത്രി . ഇന്ന് പുരുഷതാരങ്ങള്‍ക്കൊപ്പം റെമ്യൂണറേഷന്‍ ഡിമാന്‍ഡ് ചെയ്യാന്‍ പവറുളള, ഏറ്റവും വലിയ തുക വാങ്ങിക്കുന്ന വെള്ളിനക്ഷത്രം. വിഡിയോ