ഓസ്കര്‍ അവാര്‍ഡ് നിശയില്‍ യശസ്സുയര്‍ത്തി നിന്ന ഇന്ത്യയെപ്പറ്റി അഭിമാനമാണെന്ന് പറഞ്ഞ് നിരവധി പ്രമുഖര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ഓസ്കര്‍ നേടിയ തെന്നിന്ത്യന്‍ ഗാനം നാട്ടു നാട്ടു വിനെ പ്രകീര്‍ത്തിച്ച് ബോളിവുഡ് താരം സെയ്ഫ് അലി ഖാനും രംഗത്തെത്തിയിട്ടുണ്ട്. നാട്ടു നാട്ടുവിന്‍റെ കൊറിയോഗ്രാഫിയാണ് തന്നെ ഏറ്റവും കൂടുതല്‍ അതിശയിപ്പിച്ചതെന്നാണ് സയിഫ് അലി ഖാന്‍ പറഞ്ഞത്. തന്നെ എത്രമാത്രം തെന്നിന്ത്യന്‍ ഗാനങ്ങള്‍ വിസ്മയിപ്പിക്കുന്നുവെന്നും പ്രത്യേകിച്ച് നാട്ടു നാട്ടുവിന് തെന്നിന്ത്യന്‍ താരങ്ങള്‍ എത്ര ഊര്‍ജത്തോടെയാണ് ചുവട് വെച്ചതെന്നും സെയിഫ് അലി ഖാന്‍ കൂട്ടിച്ചേര്‍ത്തു. ഗാനത്തിന് ഇത്ര ഭംഗി വരാന്‍ കാരണം അതിന്‍റെ ചുവടുകളാണ്. കൊറിയോഗ്രാഫി വളരെ നന്നായി തന്നെ നിര്‍വഹിച്ചിട്ടുണ്ട്. തെന്നിന്ത്യയുടെ നൃത്ത ചുവടുകളെയും, ഹാഫ് ബീറ്റുകളെയും അദ്ദേഹം പുകഴ്ത്തി. താനാണ് അത് ചെയ്തതെങ്കില്‍ തനിക്ക് ഹൃദായഘാതം വരുമെന്നും അദ്ദേഹം പറഞ്ഞു. ‘വിക്രം വേദ’ എന്ന ചിത്രത്തിലാണ് സെയിഫ് അലി ഖാന്‍ ഒടുവില്‍ അഭിനയിച്ചത്. റെഡ് ചില്ലീസ് എന്ന ചിത്രത്തിന്‍റെ ചിത്രീകരണം അമൃതല്‍സറില്‍ പൂര്‍ത്തിയാക്കി റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്. ഹൈദരാബാദില്‍ നിന്നുള്ള പ്രേം രക്ഷിതാണ് നാട്ടു നാട്ടുവിന്‍റെ കൊറിയോഗ്രാഫി നിര്‍വഹിച്ചത്.