സവര്‍ക്കറുടെ 140–ാം ജന്‍മവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ പേരെടുത്ത് പറഞ്ഞ് പുതിയ ചിത്രം പ്രഖ്യാപിച്ച് തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍. ‘ദി ഇന്ത്യന്‍ ഹൗസ്’ എന്നാണ് സിനിമയുടെ പേര്. പാന്‍ ഇന്ത്യന്‍ ലെവലില്‍ ചിത്രമെത്തുമെന്നും താരം ട്വീറ്റ് ചെയ്തിട്ടുണ്ട്.
രാം വംശി കൃഷ്ണയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ തെലുങ്ക് യുവതാരം നിഖിൽ സിദ്ധാർത്ഥയും അനുപം ഖേറും അഭിനയിക്കുന്നുണ്ട്. സവര്‍ക്കറുടെ ജീവിതവുമായി ചിത്രത്തിന് ബന്ധമുണ്ടോ എന്ന ചോദ്യവും ഇതോടെ ഉയരുകയാണ്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന.