kajolwebseries-10

സമൂഹമാധ്യമങ്ങളില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്ന കജോളിന്റെ കഴി​​ഞ്ഞ ദിവസത്തെ പോസ്റ്റ് ആരാധകരെ തെല്ലൊന്നുമല്ല ഉലച്ചത്. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്നായിരുന്നു താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. പിന്നാലെ മുന്‍പോസ്റ്റുകളെല്ലാം അപ്രത്യക്ഷമാവുകയും ചെയ്തു. ഇതോടെ ആരാധകരും അങ്കലാപ്പിലായി. എന്തു തന്നെ പ്രതിസന്ധിയാണെങ്കിലും അതിജീവിക്കാനാവട്ടെ എന്നും ഒപ്പമുണ്ടെന്നുമെല്ലാം ആരാധകര്‍ കമന്റുകളായി കുറിച്ചു. കാരണം കജോള്‍ ആരാധകര്‍ക്ക് സ്വന്തം കുടുംബാംഗത്തെയോ അടുത്ത് പരിചയമുള്ള ആളെയോ പോലെയാണ്. 

 

എന്നാല്‍ ഒടിടി പ്ലാറ്റ്ഫോമിലേക്കുള്ള വെബ്സീരിസിന്റെ പ്രചരണാര്‍ഥമാണ് താരം ഇത്തരമൊരു പോസ്റ്റിട്ടതെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ട്വിറ്ററില്‍ പരീക്ഷണം എത്ര കടുപ്പമാണോ അത്രയും തീവ്രതയില്‍ നിങ്ങള്‍ തിരിച്ച് വരും എന്ന കുറിപ്പോടെ താരം പങ്കുവച്ച ടീസറാണ് വന്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരിക്കുന്നത്. കജോളില്‍ നിന്ന് ഇത്തരമൊരു പ്രമോഷന്‍ പ്രതീക്ഷിച്ചില്ലെന്നും ഇനി നിങ്ങളെ എങ്ങനെ വിശ്വസിക്കുമെന്നുമായിരുന്നു പലരും കമന്റായി കുറിച്ചത്. ഇത് നാടകമാണെന്ന് തോന്നിയിരുന്നുവെന്നും സന്തോഷമായിരിക്കൂവെന്നും അപ്പോഴും പറയുന്നവരും കുറവല്ല. 'ഗുഡ് വൈഫെ'ന്ന വെബ് സീരിസിലാണ് കജോള്‍ എത്തുന്നത്. സീരിസില്‍ അഭിഭാഷകയുടെ വേഷത്തിലാണ് താരം എത്തുന്നത്. 

 

Pure promotion ! fan against Kajol on her social media post