vamanam-max

ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ‘വാമനൻ’ നാളെ മുതല്‍ മനോരമ മാക്സില്‍. മൂവി ഗാങ്സിന്റെ ബാനറിൽ അരുൺ ബാബു നിർമിച്ച് എ.ബി. ബിനിൽ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് വാമനൻ. ഹൊറര്‍ സൈക്കോ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിത്. കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിക്ക് അടുത്തുള്ള  ഒരു വലിയ വീട്ടിൽ നിന്നും രാത്രികാലങ്ങളിൽ ഒരു സ്ത്രീയുടെ നിലവിളി കേൾക്കുന്നു. ആരും കടന്നു ചെല്ലാൻ ഭയക്കുന്ന, മുൻപ് ഒരുപാട് ദുർമരണങ്ങൾ നടന്നിട്ടുള്ള ആ വീട്ടിലേക്ക്, ആ നിലവിളിയുടെ രഹസ്യം കണ്ടെത്താൻ വാമനൻ എന്ന സാധാരണക്കാരന് കടന്നു ചെല്ലുന്നതും തുടർന്ന് നടക്കുന്ന ഭീതി നിറഞ്ഞ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. അരുണ്‍ ശിവയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഹരീഷ് കണാരൻ, ബൈജു, സീമ ജി നായർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.