ഇന്ത്യ ഭരിക്കുന്നത് വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രിയ നേതാക്കളാണ് എന്ന പ്രതികരണം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ബോളിവുഡ് താരം കാജോള്‍. വിദ്യാഭ്യാസത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും പറയാന്‍ ശ്രമിക്കുകയായിരുന്നു താനെന്നും ഒരു രാഷ്ട്രിയ നേതാവിനേയും മോശമായി ചിത്രീകരിക്കാന്‍ ഉദ്ധേശിച്ചിട്ടില്ലെന്നുമാണ് കാജോളിന്റെ വിശദീകരണം.
ദി ക്വിന്റിന് നല്കിയ അഭിമുഖത്തിലെ കാജോളിന്റെ വാക്കുകളാണ് വിവാദമായത്. നമ്മുടെ രാജ്യത്ത് മാറ്റങ്ങള്‍ വളരെ പതുക്കെയാണ് നടക്കുന്നതെന്നും പാരമ്പര്യത്തില്‍ മുഴുകിയിരിക്കുകയാണ് നമ്മളെന്നുമാണ് കാജോള്‍ പറഞ്ഞത്. മാറ്റങ്ങളുണ്ടാവുന്നതില് വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. എന്നാല്‍ വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രിയ നേതാക്കളാണ് നമ്മുടെ നാട് ഭരിക്കുന്നത്. ഇത് പറയുന്നതില്‍ തനിക്ക് വിഷമമുണ്ട്. എന്നാല്‍ യാഥാര്‍ഥ്യം അതാണെന്നും കാജോള്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.