kidilam100million1207

50 എപ്പിസോഡുകള്‍ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ് മഴവില്‍ മനോരമയുടെ ജനപ്രിയ റിയാലിറ്റി ഷോ 'കിടിലം'. ഷോയുടെ വിധികര്‍ത്താക്കളില്‍ ഒരാളായ നവ്യ നായരെ അമ്പരിപ്പിച്ച മിസ്റ്റര്‍ ബീന്‍ മാജിക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പ്രേക്ഷകരെയും വിധികര്‍ത്താക്കളെയും ഒരു പോലെ ഞെട്ടിപ്പിച്ച മാജികിന് 100 മില്യണിലധികം വ്യൂസാണ് ഫെയ്സ്ബുക്കില്‍ ലഭിച്ചിരിക്കുന്നത്. മജീഷ്യന്‍ വിഷ്ണു കല്ലറയാണ് ഈ ‘കിടിലം’ മാജിക്കുമായി വേദിയിലെത്തിയത്.

 

‘കിടില’ത്തിന്‍റെ നിരവധി വിഡിയോകള്‍ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പ്രായപരിധിയില്ലാതെ, അതുല്യ പ്രതിഭകള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ വേദിയൊരുക്കുകയാണ് ‘കിടിലം’. ഏകദേശം 1 കോടിയിലധികം സമ്മാനത്തുകയും മല്‍സരാര്‍ഥികള്‍ക്കായി ഇതുവരെ വിതരണം ചെയ്തു കഴിഞ്ഞു. അഭിനേതാക്കളായ മുകേഷ്, നവ്യ നായർ, ഗായിക റിമി ടോമി എന്നിവരാണ് കിടിലത്തിന്‍റെ വിധികര്‍ത്താക്കള്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 8 മണിക്കാണ് സംപ്രേക്ഷണം. മനോരമ മാക്സിലും എപ്പിസോഡുകള്‍ കാണാം.

 

Mr. Bean Magic of Kidilam crosses 100 Million views on Facebook