ഹണി റോസ് നായികയായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'റേച്ചല്‍' എന്നാണ് ചിത്രത്തിന്റെ പേര്. എബ്രിഡ് ഷൈൻ നിർമാണ പങ്കാളിയായ ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായിക ആനന്ദിനി ബാല ആണ്. രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. ചിത്രത്തിന്റെ ടൈറ്റിൽ ലുക്കും മോഷൻ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.വെട്ടുകത്തിയുമായി ഇറച്ചി നുറുക്കുന്ന റേച്ചലായി ഹണി റോസിനെ പോസ്റ്ററിൽ കാണുവാൻ സാധിക്കും.മലയാളം , തമിഴ്, ഹിന്ദി, തെലുങ്ക് , കന്നഡ ,ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.
Honey Rose to headline ‘Rachel’ first look poster out