സിനിമയില്‍ ചെയ്ത കഥാപാത്രങ്ങളിലൂടെ ആളുകള്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നതില്‍ സന്തോഷമെന്ന് നടന്‍ കുഞ്ചന്‍. ‘ആളുകള്‍ മറന്നിട്ടില്ല എന്നതാണ് ഏറ്റവും വലിയ അനുഗ്രഹം. 750ഓളം സിനിമകള്‍ ചെയ്യാനായി. സിനിമയില്‍ 52 വര്‍ഷങ്ങളായി. ദൈവാനുഗ്രഹമായി കാണുന്നു’. 

 

മമ്മൂക്കയുമായി പണ്ടുതൊട്ടുള്ള അടുപ്പമാണെന്നും മമ്മൂക്ക വലിയ ഹൃദയ ശുദ്ധിയുള്ള മനുഷ്യനാണെന്നും അദ്ദേഹം പറയുന്നു. ‘എനിക്ക് ഒരുപാട് സഹായങ്ങള്‍ ചെയ്തു തന്നിട്ടുള്ള വ്യക്തിയാണ്. മമ്മൂക്കയുടെ ഭാര്യ എന്‍റെ സഹോദരന്‍റെ സുഹൃത്തിന്‍റെ മകള്‍. എനിക്ക് ചെറുപ്പം മുതല്‍ അറിയുന്ന കുട്ടിയാണ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനോരമയും താരസംഘടനയായ അമ്മയും സംയുക്തമായി നടത്തുന്ന മഴവില്‍ എന്റെർറ്റൈൻമെന്‍റ്സ് അവാര്‍ഡ്സ് 2023ന്‍റെ റിഹേഴ്സല്‍ ക്യാംപിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.