നല്ലതിനായി ഒരു ഇടവേള എടുക്കുകയാണെന്ന ടൈറ്റിലോടെ നടന്‍ ബാല ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വിഡിയോയ്ക്ക് പിന്നാലെ നടന് ആരാധികയുടെ ഉപദേശം. ബാല ചെയ്യുന്ന കാര്യങ്ങളെല്ലാം നല്ലതാണെന്നും ഞങ്ങളെല്ലാവരും ഹാപ്പിയാണെന്നും ആരാധിക പറയുന്നു. കൂടാതെ ഭാര്യയ്ക്കൊപ്പം നില്‍ക്കണമെന്നൊരു ഉപദേശം കൂടി കൊടുത്തു ആരാധിക. അതോടെ മറുപടിയുമായി നടനെത്തി.
ഒരു കുടുംബത്തെക്കുറിച്ച് ഒന്നുമറിയാതെ മറ്റുള്ളവര്‍ പറയുന്നതു കേട്ട് ഉപദേശിക്കാന്‍ വരുന്നത് ഒഴിവാക്കണമെന്നാണ് ബാലയുടെ കമന്റ്. എന്റെ കുടുംബം നന്നായിരിക്കുന്നെന്നും മാഡം മാഡത്തിന്റെ കുടുംബത്തെ സംരക്ഷിക്കൂവെന്നും പറയുന്നു ബാല. അമ്മയെ കാണാനായും അമ്മയുടെ കൂടെ കുറച്ചുനേരം ചിലവഴിക്കാനെത്തിയതാണെന്നും ബാല വിഡിയോയില്‍ പറയുന്നു. ഇതുവരെ ചെയ്ത കാര്യങ്ങള്‍ ഇടയ്ക്ക് പോസ്റ്റ് ചെയ്യും എങ്കിലും ഒരു ഇടവേള എടുക്കുകയാണെന്നും ബാല പറയുന്നു.
Actor Bala reply to Fan’s comment about family
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.