സലിം കുമാറിന്‍റെ 54-ാം പിറന്നാളാണ് ഇന്ന്. ജന്മദിനത്തില്‍ രമേശ് പിഷാരടി പോസ്റ്റ് ചെയ്ത സലിം കുമാറിന്‍റെ ചിത്രങ്ങളും കുറിപ്പും വൈറലാകുന്നു. ചെറുപ്പകാലത്തെ സലിം കുമാറിനൊപ്പമുള്ള ചിത്രങ്ങളും ഒരുമിച്ച് സ്റ്റേജില്‍ നിന്നു ഷോ ചെയ്യുന്നതിന്‍റെ ചിത്രങ്ങളും പിഷാരടി പോസ്റ്റ് ചെയ്തിരിക്കുന്നത്.  സലീമേട്ടന്റെ ജന്മദിനം,നിങ്ങൾക്കിഷ്ട്ടപ്പെട്ട ഡയലോഗുകൾ കമന്റ്‌ ചെയ്യൂ ,നമുക്ക് ചിരിക്കാം സന്തോഷിക്കാം "ചിലപ്പോ ബിരിയാണി കിട്ടിയാലൊ " എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 

സിനിമയിൽ സംവിധായകനും നടനുമായും ടെലിവിഷനിൽ അവതാരകനായും സ്റ്റാൻഡ് അപ് കൊമേഡിയനായുമൊക്കെ തിളങ്ങി നില്‍ക്കുന്ന താരമാണ് രമേശ് പിഷാരടി. മിമിക്രി വേദിയിലേക്ക് പിഷാരടിയെ കൈപിടിച്ചുയര്‍ത്തിയത് സലിം കുമാറാണ്. സലിം കുമാറിന്‍റെ ട്രൂപ്പിലൂടെയായിരുന്നു ഹാസ്യരംഗത്തേക്കുള്ള ഈ അരങ്ങേറ്റം. താരത്തിന് പിറന്നാള്‍ ആശംസിക്കുന്നതിനൊപ്പം സിനിമയിലെ അദ്ദേഹത്തിന്‍റെ ഡയലോഗുകള്‍ ആരാധകരോട് കമന്‍റു ചെയ്യാനും പറയുന്നുണ്ട്. 

ആശംസ അറിയിച്ചുള്ള പോസ്റ്റ് ഇട്ടതിന് പിന്നാലെ തങ്ങളുടെ പ്രിയപ്പെട്ട സലിം കുമാര്‍ ഡയലോഗുകള്‍ കൊണ്ട് കമന്‍റ് ബോക്സുകള്‍ നിറയ്ക്കുകയാണ് ആരാധകര്‍. സലിം കുമാറിന് ആശംസ അറിയിച്ചുള്ള പോസ്റ്റുകളും നിരവധിയാണ്. 

Ramesh Pisharati's birthday wishes to Salimkumar goes viral