kdiilam

കാഴ്ചയുടെയും വിസ്മയപ്രകടനങ്ങളുടെയും നിറവുമായി ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട പരിപാടിയായ കിടിലം 79, 80 എപ്പിസോഡുകള്‍ ഇന്നും നാളെയും. എല്ലാം ‘കിടിലം’ സമ്മാനത്തുക നേടിയ പ്രകടനങ്ങളാണ് ഈ രണ്ട് എപ്പിസോഡുകളില്‍. ഇന്ന് ജഡ്ജസില്‍ ഒരാളായ നവ്യ നായരുടെ പിറന്നാളാഘോഷവും നാളെ നവരാത്രി ആഘോഷവും ഹൈലൈറ്റുകളാണ്. ഇന്നും നാളെയും രാത്രി എട്ടു മണിക്ക് മഴവില്‍ മനോരമയില്‍ ആഘോഷ എപ്പിസോഡുകള്‍ കാണാം. 

ഇന്ത്യയിൽ അങ്ങോളം ഇങ്ങോളമുള്ള അസാമാന്യ പ്രതിഭകളെ അണിനിരത്തിയാണ് മഴവിൽ മനോരമ ടാലൻറ്റ് റിയാലിറ്റി ഷോ 'കിടിലം' ഒരുക്കുന്നത്. ഒരേ സമയം കൗതുകം ഉണർത്തുന്നതും, പ്രകമ്പനം കൊള്ളിപ്പിക്കുന്നതും, ഞെട്ടിക്കുന്നതുമായ നിരവധി പ്രതിഭാശാലികളാണ് 'കിടിലം' വേദിയിൽ ഇതുവരെ അണിനിരന്നത്. പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളായ മുകേഷ്, നവ്യ നായർ, റിമി ടോമി എന്നിവരാണ് ഈ റിയാലിറ്റി ഷോയുടെ ജഡ്‌ജസ്. നടിയും യൂട്യൂബറുമായ പാർവതി. ആർ. കൃഷ്‌ണയാണ് അവതാരക.ടി.വി യിൽ മാത്രമല്ല, ഇൻറ്റർനെറ്റിലും തരംഗമായി മാറിയ റിയാലിറ്റി ഷോയാണ് കിടിലം. 

20ന് മുകളിൽ 'കിടിലം' വിഡിയോസാണ് യൂട്യൂബിൽ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം പിടിച്ചത്. കൂടാതെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നുമായി, 150 കോടിക്ക് മുകളിൽ കാഴ്ചക്കാരുണ്ട് 'കിടിലം' വിഡിയോസിന്. കിടിലത്തിൽ പങ്കെടുത്ത മത്സരാത്ഥികൾക്കായി, ഇന്നോളം ഒരു കോടി രൂപക്ക് മുകളിൽ സമ്മാന തുകയും നൽകി കഴിഞ്ഞു. 

'കിടിലം' മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്നത് ശനി, ഞായർ ദിവസങ്ങളിലാണ്.  കൂടാതെ മനോരമമാക്‌സ് ഡൗൺലോഡ് ചെയ്‌തും 'കിടിലം' എപ്പിസോഡുകൾ ആസ്വദിക്കാം.

kidilam 79 and 80 episodes

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.