anirudh

സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ ഈണമിട്ടാല്‍, വരികള്‍ ചിട്ടപ്പെടുത്തിയാല്‍ ആ ഗാനം പിന്നെ ട്രെന്‍ഡായിരിക്കും, വൈറലായിരിക്കും. അക്കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഒരു വശത്ത് തന്റെ വിപണി മൂല്യം കുത്തനെ ഉയരുമ്പോള്‍ മറുവശത്ത് വിമര്‍ശനവും ഇദ്ദേഹത്തിനു നേരിടേണ്ടി വരുന്നു. 

 

സ്വന്തം ഈണങ്ങൾ സ്വയം ആലപിച്ച് അനിരുദ്ധ് മറ്റു ഗായകർക്കുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തുകയാണെന്നും പാട്ട് കൊണ്ട് മാത്രം ജീവിക്കുന്ന നിരവധി ഗായകരുണ്ടെന്നും  അനിരുദ്ധിന്റെ ഈ രീതി ശരിയല്ലെന്നുമാണ് ഉയരുന്ന വിമർശനം. വിഷയത്തിൽ നിരവധി പേരാണ് അഭിപ്രായപ്രകടനങ്ങളുമായി എത്തിയത്. അനിരുദ്ധിന്റെ സംഗീതത്തിൽ അടുത്തിടെ ഇറങ്ങിയ ഭൂരിഭാഗം ഗാനങ്ങളിലും അദ്ദേഹം തന്നെയാണ് പാടിയത്. ലിയോയിൽ രണ്ട് ഗാനങ്ങളാണ് അദ്ദേഹം ആലപിച്ചത്. രജനികാന്ത് ചിത്രം ജയിലറിലെ വൈറലായ ‘കാവാലാ’ ഗാനത്തിൽ ശിൽപ റാവുവിന്റെ സഹഗായകനായെത്തിയത് അനിരുദ്ധ് ആണ്. 

 

Is Anirudh taking over his compositions, denying opportunities to other singers