ഇന്ത്യൻ സിനിമാ ലോകത്തെ വിലപിടിപ്പുള്ള സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ വിജയ്ചിത്രം ലിയോയ്ക്കു വേണ്ടി വാങ്ങിയ പ്രതിഫലത്തിന്റെ കണക്ക് പുറത്ത്. 8 കോടി രൂപയാണ് അനിരുദ്ധ് കൈപ്പറ്റിയതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളില്ല. ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സംഗീതജ്ഞൻ അനിരുദ്ധ് ആണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എ.ആർ.റഹ്മാനെ പിന്നിലാക്കിയാണ് അനിരുദ്ധ് ഒന്നാമതെത്തിയത്.
ഷാറുഖ് ഖാൻ ചിത്രം ജവാന് വേണ്ടി അനിരുദ്ധ് 10 കോടിയാണ് പ്രതിഫലം വാങ്ങിയത്. അനിരുദ്ധിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്നു ജവാൻ. രജനികാന്ത് ചിത്രം ജയിലറിനു വേണ്ടി അനിരുദ്ധ് ചിട്ടപ്പെടുത്തിയ ‘കാവാലാ’ പാട്ടും റെക്കോർഡുകൾ മറികടന്ന് ഹിറ്റ്ചാർട്ടിൽ ഇടം പിടിച്ചിരുന്നു.