മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത 'കാതലാ'ണ് സിനിമാലോകത്തെ ഏറ്റവും പുതിയ ചര്‍ച്ചാവിഷയം. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് കുറച്ചു ദിവസങ്ങളിലായി അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും പ്രോമോഷന്‍ തിരക്കിലായിരുന്നു. പ്രോമോഷനിലെത്തിയ മമ്മൂട്ടിയുടെ ലുക്കായിരുന്നു സോഷ്യല്‍ മിഡിയയിലെ മറ്റൊരു വൈറല്‍ ചര്‍ച്ചാവിഷയം.
നിറയെ പ്രിന്റുകളുള്ള കൂൾ സ്റ്റൈലിഷ് ഷർട്ടുകളാണ് മമ്മൂട്ടി ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത്. എച്ച് ആന്‍റ് എം എന്ന മൾട്ടി നാഷനൽ ബ്രാന്റിന്റെ റിലാക്സ്ഡ് ഫിറ്റ് പാറ്റേൺ റിസോർട്ട് ഷർട്ടാണിത്. റിസോർട്ട് കോളർ, ഓപ്പൺ ചെസ്റ്റ് പോക്കറ്റ് എന്നിവയാണ് ഷർട്ടിന്റെ പ്രത്യേകത. ഷോർട് സ്ലീവാണ് മമ്മൂട്ടി തിരഞ്ഞെടുത്തത്. നൂറു ശതമാനം വിസ്കോസ് ഉപയോഗിച്ചാണ് ഷർട്ട് നിർമിച്ചത്. ഏതാണ്ട് രണ്ടായിരം രൂപയാണ് ഷർട്ടിന്റെ വില. മമ്മൂട്ടിയുടെ വൈറല്‍ ലുക്ക് കണ്ട് നിരവധിയാളുകള്‍ കമ്പനി വെബ്‌സൈറ്റിൽ തിരഞ്ഞെങ്കിലും ഷർട്ടെല്ലാം വിറ്റുപോയി എന്നാണ് കാണിക്കുന്നത്.