cheenatrophynew-07

ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചീനാ ട്രോഫി ഡിസംബര്‍ എട്ടിന് തിയറ്ററുകളിലെത്തും. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മികച്ച കോമഡി എന്‍റര്‍ ടെയ്നറാകുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രം അനില്‍ ലാല്‍ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ട്രെയിലറും ടീസറും ഗാനങ്ങളുമടക്കം ശ്രദ്ധിക്കപ്പെട്ടിരുന്നു. 

 

പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹൻ, ആഷ്ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.  ധ്യാന്‍ ശ്രീനിവാസനു പുറമെ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഫെയിം കെന്റി സിര്‍ദോ, ഷെഫ് സുരേഷ് പിള്ള  ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന്‍ കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ ഉണ്ട്. സന്തോഷ് അണിമയാണ് ഛായാഗ്രഹണം. രഞ്ജന്‍ എബ്രഹാമാണ് എഡിറ്റര്‍.  

 

Dhyan Sreenivasan's Cheena Trophy to theatres