കാത്തിരിപ്പുകള്‍ക്കൊടുവില്‍ ലോകം രാഹയെന്ന കൊച്ചു സുന്ദരിയെ കണ്ടു. മകള്‍ രാഹയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി ബോളിവുഡിലെ താരദമ്പതികളായ ആലിയയും രണ്‍ബീറും. ക്രിസ്മസ് പ്രമാണിച്ച് കപൂര്‍ കുടുംബം സംഘടിപ്പിക്കുന്ന വിരുന്നില്‍ പങ്കെടുക്കാന്‍ ഒരുവയസുകാരി രാഹയെയും കൂട്ടിയാണ് ആലിയയും രണ്‍ബീറും എത്തിയത്. 

മകള്‍ ജനിച്ച ശേഷമുളള വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ആലിയ പങ്കുവയ്ക്കാറുണ്ടായിരുന്നെങ്കിലും മകളുടെ ചിത്രമോ വി‍ഡിയോയോ പുറത്തുവിട്ടിരുന്നില്ല.  പല അഭിമുഖങ്ങളിലും ആലിയയും രണ്‍ബീറും രാഹയെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും രാഹയുടെ മുഖം വെളിപ്പെടുത്താനോ മാധ്യമങ്ങള്‍ക്ക് മുന്നില്‍ മകളുമായി പ്രത്യക്ഷപ്പെടാനോ ഇരുവരും തയ്യാറായിരുന്നുമില്ല. ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന രാഹയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ആലിയ പങ്കുവച്ച ചിത്രം വളരെ വ്യത്യസ്തമായിരുന്നു. മകളുടെ കുഞ്ഞിക്കൈകള്‍ മാത്രം കാണിച്ചുകൊണ്ടുളള ആ ചിത്രം ആരാധകരുടെ ആശംസകളാല്‍ നിറഞ്ഞിരുന്നു.

ഇതിനിടെ ആ​ലിയ ഇന്‍സ്റ്റഗ്രാമ് പോസ്റ്റില്‍ പങ്കുവച്ച ആ​സ്ക് മീ ​എ​നി​ത്തിം​ഗ് എന്ന സെഷനില്‍ ആലിയയെത്തേടിയെത്തിയതെല്ലാം രാഹയെക്കുറിച്ചുളള ചോദ്യങ്ങളായിരുന്നു. കൂട്ടത്തിലൊരു ആരാധകന്‍ ചോദിച്ച രസകരമായ ചോദ്യത്തിന് ആലിയ നല്‍കിയ മറുപടിയും വൈറലായി. രാഹ​യു​ടെ വി​ളി​പ്പേ​ര് എ​ന്താ​ണെ​ന്നായിരുന്നു ആരാധകന്‍റെ ചോദ്യം. രാ​ഹു, രാ​ര, ലോ​ലി​പോ​പ്പ് എ​ന്നി​ങ്ങ​നെയായിരുന്നു ആലിയയുടെ മറുപടി. 

കുടുംബവിരുന്നില്‍ പങ്കെടുക്കാന്‍ മാതാപിതാക്കള്‍ക്കൊപ്പമെത്തിയ രാഹയുടെ ചിത്രങ്ങളും വിശേഷങ്ങളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ മുഖ്യ ചര്‍ച്ചാവിഷയം. രാഹ മാതാപിതാക്കളെ പോലെ സുന്ദരിയാണെന്ന് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നു. മകള്‍ അച്ചന്‍റെ തനി പകര്‍പ്പാണെന്നും കമന്‍റുകള്‍. 

Alia Bhatt and Ranbir Kapoor revelas daughter Raha's Face