TAGS

 

അന്തരിച്ച നടന്‍ മാമൂക്കോയയുടെ വീട് സന്ദര്‍ശിച്ച് മോഹന്‍ലാലും സത്യന്‍ അന്തിക്കാടും. ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ കോഴിക്കോട് എത്തിയപ്പോഴാണ് താരം മാമൂക്കോയയുടെ വീട്ടിലെത്തിയത്. തികച്ചും സ്വകാര്യമായ സന്ദര്‍ശനമായിരുന്നു എന്നാണ് ഒപ്പമുണ്ടായിരുന്ന സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്‍റെ വാക്കുകള്‍.

 

മാമൂക്കോയ മരിച്ചപ്പോള്‍ തനിക്ക് വരാന്‍ കഴിഞ്ഞു എന്നാല്‍  മോഹന്‍ലാലിന് വീട്ടിലെത്താന്‍ കഴിഞ്ഞിരുന്നില്ല, അദ്ദേഹം അന്ന് വിദേശത്തായിരുന്നു. അതിനാല്‍ കോഴിക്കോട് വന്നപ്പോള്‍ എന്തായാലും മാമുവിന്‍റെ വീട്ടില്‍ പോകണമെന്ന് ലാല്‍ പറയുകയായിരുന്നു എന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

 

മാമുവിന്‍റെ വീട്ടില്‍ ആദ്യമായാണ് മോഹന്‍ലാല്‍ എത്തുന്നത്. അദ്ദേഹത്തിന് ലഭിച്ച അംഗീകാരങ്ങളും സമ്മാനങ്ങളും അദ്ദേഹം കൗതുകത്തോടെ നോക്കി നിന്നു എന്നും വീട്ടുകാര്‍ക്ക് മോഹന്‍ലാലിന്‍റെ സന്ദര്‍ശനം വലിയ ആശ്വാസമായെന്നും സത്യന്‍ അന്തിക്കാട് പറയുന്നുണ്ട്. മലയാള സിനിമ ഇക്കഴിഞ്ഞ വാര്‍ഷം ഏറ്റുവാങ്ങിയ തീരാനഷ്ടമായിരുന്നു നടന്‍ മാമൂക്കോയയുടെ വിയോഗം. സത്യൻ അന്തിക്കാട്, പ്രിയദർശൻ ചിത്രങ്ങളിലുടെ മലയാളികൾക്ക് നാട്ടിലെവിടെയും കാണുന്ന സ്വന്തം നാട്ടുകാരനായി മാമുക്കോയ മാറിയിരുന്നു.  അദ്ദേഹത്തിന്‍റെ സംസ്കാരചടങ്ങുകളില്‍ പങ്കെടുക്കാന്‍ മോഹന്‍ലാല്‍ അന്ന് എത്താതിരുന്നതിന്‍റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 

 

Mohanlal and Sathyan Anthikadu visits late actor Mamukkoya's house at kozhikode