2024ലെ ആദ്യ ബ്രഹ്മാണ്ഡ ചിത്രം, നായകനായി മലയാളത്തിന്‍റെ ഒരേ ഒരു മോഹന്‍ലാല്‍, സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരി എന്ന ലോകോത്തര സംവിധായകന്‍, പ്രഖ്യാപനത്തിന്റെ ആദ്യഘട്ടം മുതല്‍ ആരാധകരെയും സിനിമാപ്രേമികളെയും ഒരുപോലെ ആവേശത്തിലാക്കിയ 'മലൈക്കോട്ടെ വാലിബനെ' വലിയ പ്രതീക്ഷകളുമായാണ് മലയാള പ്രേക്ഷകര്‍  കാത്തിരിക്കുന്നത്. സൂപ്പർതാരവും സൂപ്പർ സംവിധായകനും ഒന്നായാൽ ഹിറ്റിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കണ്ടെന്നാണ് ആരാധക പക്ഷം. ചിത്രത്തിലെ എല്‍ജെപി ബ്രില്യൻസ് എന്തെന്നറിയാനുള്ള ആവേശവും ഒട്ടും കുറവല്ല. ജനുവരി 25, തിയറ്റര്‍ പൂരപ്പറമ്പാക്കാനുള്ള ആരവത്തിലും ആവേശത്തിലുമാണ് ലാല്‍ –ലിജോ ആരാധകര്‍, നേരിലൂടെ തങ്ങളുടെ ലാലേട്ടനെ തിരികെ കിട്ടിയെന്ന് പറയുന്ന ആരാധകര്‍ക്ക് വാലിബന്‍ നല്‍കുന്ന ഹൈപ്പ് വലുതാണ്. വിഡിയോ കാണാം.

 

Malaikotai valiban trailer goes viral, in trending list