2023 ലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ആവേശത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം അന്‍വര്‍ റഷീദ് എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ഫ്രണ്ട്സിന്‍റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. 

ജിത്തു മാധവന്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.  ചിത്രത്തില്‍ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്,  മിഥുൻ ജെ എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, തങ്കം മോഹൻ എന്നിവരും അഭിനയിക്കുന്നു.  സമീർ താഹിറാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്‍റെ വരികൾക്ക് സുഷിൻ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

തികച്ചും മാസ് ലുക്കിലുളള ഫഹദിനെയാണ് ടീസറില്‍ കാണുന്നത്. കോമഡിയും ആക്ഷനും ഒരുപോലെ പ്രാധാന്യമുളള ചിത്രമാണ് ആവേശം എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. രംഗൻ എന്ന ഗുണ്ടയായാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. കോളജ് വിദ്യാര്‍ഥികളുടെയും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം ഏപ്രില്‍ 11-ന് തിയേറ്റുകളില്‍ എത്തും.

AAVESHAM Official Teaser out now