ഭാര്യ എലിസബത്തും താനും ഒരുമിച്ചല്ലെന്നുള്ള ബാലയുടെ വെളിപ്പെടുത്തലും എലിസബത്തിന്റെ സമൂഹമാധ്യമക്കുറിപ്പും നേരത്തേ ചര്‍ച്ചയായിരുന്നു. ഇപ്പോളിതാ വീണ്ടും ചില തുറന്നുപറച്ചിലുകളുമായി എത്തിയിരിക്കുകയാണ് എലിസബത്ത്. നിങ്ങള്‍ക്ക് ഒരിക്കലും ചേരാത്ത ഒരാളെ മനസ് തുറന്ന സ്നേഹിക്കാന്‍ മാത്രം വിഡ്ഢിയല്ല നിങ്ങള്‍ എന്ന തുടക്കത്തോടെയാണ് എലിബസത്തിന്റെ കുറിപ്പ്. തന്റെ വേദനയും സങ്കടവും നിഴലിക്കുന്ന തരത്തിലാണ് എലിസബത്തിന്റെ എഴുത്ത്. 

എല്ലാത്തിനും കൂടെ നിന്നിട്ടും എല്ലാം ചെയ്തുകൊടുത്തിട്ടും നമ്മളെ ഒന്നുമല്ലാതാക്കി കളയുന്ന ആളുകള്‍ എല്ലാവരുടെയും ജീവിതത്തിലുണ്ടാകുമെന്ന തരത്തിലായിരുന്നു എലിസബത്തിന്റെ ആദ്യകുറിപ്പ്. നമ്മളെ ഒരിക്കലും സ്നേഹിക്കാനാവില്ലെന്ന് പറയുന്ന ആളുകളെ അവരുടെ വഴിയ്ക്ക് വിടുക. ആദ്യകാലം മുതലേ അവര്‍ നമ്മളോട് ആത്മാര്‍ത്ഥതയില്ലാത്തവരാണെന്ന് തിരിച്ചറിയുന്ന സമയമാണിതെന്നും എലിസബത്ത് തന്റെ പുതിയ കുറിപ്പില്‍ പറയുന്നു. 

 

നിരവധിപ്പേരാണ് എലിസബത്തിന്റെ കുറിപ്പിനു താഴെ പ്രതികരണങ്ങളുമായി എത്തുന്നത്. ബാലയുമായി എന്തിനാണു പിരിഞ്ഞതെന്നും എല്ലാം സഹിക്കാൻ ദൈവം എലിസബത്തിനു ശക്തി നൽകട്ടെയെന്നും ആളുകൾ കമന്റ് ചെയ്യുന്നുണ്ട്. ജീവിതത്തിലെ സങ്കടങ്ങൾ മുഴുവൻ സമൂഹ മാധ്യമങ്ങളിൽ ഇങ്ങനെ പോസ്റ്റ് ചെയ്യരുത് എന്ന് സ്നേഹത്തോടെ ഉപദേശിക്കുന്നവരുമുണ്ട്. എലിസബത്തിന് ധൈര്യം പകര്‍ന്നും ബാലയെ കുറ്റപ്പെടുത്തിയും പോസ്റ്റിനു താഴെ കമന്റുകളുണ്ട്. 

Elizabeth udayan facebook post about her life