മനോരമമാക്സ് മൂവി ഫെസ്റ്റിവലിന്റെ ഭാഗമായുള്ള നാലാമത്തെ സിനിമ 'താരം തീർത്ത കൂടാരം' സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. ഒരു കൂട്ടം യുവ അഭിനേതാക്കളുടെ പ്രകടനത്താൽ ഏറെ ജനശ്രദ്ധയാകർഷിച്ച സിനിമയാണ് 'താരം തീർത്ത കൂടാരം'. കാർത്തിക് രാമകൃഷ്ണൻ, വിനീത് വിശ്വം, ശങ്കർ രാമകൃഷ്ണൻ, മാല പാർവതി, നൈനിത മരിയ, അനഘ മരിയ വർഗീസ്, ഡയാന ഹമീദ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. നായക വേഷം കൈകാര്യം ചെയ്യുന്ന കാർത്തിക് രാമകൃഷ്ണന്റെ സഹോദരൻ ഗോകുൽ രാമകൃഷ്ണനാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. 

 

പ്രമേയത്തിന്റെ ആഴം കൊണ്ട് ഏറെ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ ചിത്രമാണ് 'താരം തീർത്ത കൂടാരം'. ബൈപോളാർ ഡിസോർഡർ മൂലം ബുദ്ധിമുട്ടുന്ന സഞ്ജയ് എന്ന ചെറുപ്പകാരനെ സ്വന്തം കുടുംബം കൈയൊഴിയുന്നു. തന്റെ സാമൂഹിക സംസർഗ്ഗം നിലനിർത്താനായി, രണ്ട് അനാഥ പെൺകുട്ടികളെ ഇയാൾ സംരക്ഷിക്കാൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കാലഘട്ടത്തിന് ചേർന്ന പ്രമേയം, കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

 

'താരം തീർത്ത കൂടാരം' കൂടാതെ 9 ആഴ്ച്ചകളിൽ  9 സിനിമകളാണ് മനോരമമാക്‌സ് മൂവി ഫെസ്റ്റിവലിന്റെ ഭാഗമായി  റിലീസ് ചെയ്യുന്നത്. കൂടാതെ നാന്നൂറിൽ അധികം മലയാളം സിനിമകളും, മഴവിൽ പരമ്പരകളും, മാക്‌സ് ഒറിജിനൽസും, വാർത്തകളും മനോരമമാക്‌സിലൂടെ ആസ്വദിക്കാം. ആപ്പ് സ്‌റ്റോറിൽ നിന്നോ പ്ലേ സ്‌റ്റോറിൽ നിന്നോ, കണക്ട്ഡ് ടി. വികളുടെ ആപ്പ് സ്‌റ്റോറിൽ നിന്നോ പ്രേക്ഷകർക്ക് മനോരമമാക്‌സ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

മനോരമമാക്സില്‍ കാണാം

'Taaram Theertha Koodaram' has started streaming on Manoramamax