mohanlal-yesudas

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട രണ്ടുതാരങ്ങളാണ് യേശുദാസും മോഹൻലാലും. ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. ചിത്രങ്ങള്‍ മോഹന്‍ലാല്‍ തന്നെയാണ്  തന്‍റെ സോഷ്യല്‍മീഡിയ പേജുകളില്‍ പങ്കുവച്ചത്.  ഗാനഗന്ധര്‍വന്‍റെ അമേരിക്കയിലുള്ള വീട്ടില്‍ ചെന്ന് അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞ സന്തോഷത്തില്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

കുറിപ്പിന്‍റെ പൂര്‍ണരൂപം:

'ഗാനഗന്ധർവൻ്റെ വസതിയിൽ 

പ്രിയപ്പെട്ട ദാസേട്ടനെ, അദ്ദേഹത്തിന്‍റെ അമേരിക്കയിലെ വീട്ടിൽ ചെന്ന് കാണാൻ കഴിഞ്ഞ സന്തോഷത്തിൽ.'

മലയാള സിനിമയില്‍ നിലവില്‍ അത്ര സജീവമല്ലാത്ത യേശുദാസ് കുടുംബത്തോടൊപ്പം അമേരിക്കയിലാണുള്ളത്. ഈ വീട്ടിലേക്കാണ് മോഹന്‍ലാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തുകയും സൗഹൃദം പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നത്.  നിലവിൽ താൻ ആദ്യമായി സംവിധാനംചെയ്യുന്ന ബറോസിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകളിലാണ് മോഹൻലാൽ. ഹോളിവുഡിലെ സോണി സ്റ്റുഡിയോയിൽ ബറോസ് സിനിമ കാണാനെത്തിയ വിവരവും താരം സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ത്രീഡി ചിത്രമായൊരുങ്ങുന്ന ബറോസിന്‍റെ സം​ഗീതത്തിന്‍റെയും സൗണ്ടിന്‍റെയും ജോലികൾ ഇവിടെയാണ് നടക്കുന്നത്.

Mohanlal's photos goes viral on Socialmedia