ഹിന്ദുത്വ സന്ദേശങ്ങള്‍ മാത്രമാണ് ബിജെപി നടത്തുന്നുവെന്ന ആളുകളുടെ ചിന്താഗതി തെറ്റാണെന്ന് ശരത്കുമാര്‍. ഹിന്ദുത്വ സന്ദേശങ്ങള്‍ മാത്രമല്ല, നല്ലൊരു ഭരണം കൂടി ബിജെപി ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്.അതു മാത്രം ആരും പറയുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രജനികാന്ത് അയോധ്യ ക്ഷേത്രത്തില്‍ പോയതിന് പിന്നാലെ സംഘി എന്നു പറഞ്ഞുയര്‍ന്ന വിവാദങ്ങളെ കുറിച്ചുള്ള ചോദ്യത്തിനിടെയാണ് താരത്തിന്‍റ മറുപടി.
എന്തൊക്കെ മാറ്റങ്ങള്‍ വന്നാലും ചിലയാളുകളുടെ ചിന്തയില്‍ മാറ്റം ഒന്നും വരാന്‍ പോകുന്നില്ല. ഇത്തരം കാര്യങ്ങള്‍ ഇങ്ങനെ തന്നെ പോകും. രജനികാന്ത് അയോധ്യ ക്ഷേത്രത്തില്‍ പോയതില്‍ തെറ്റൊന്നും ഞാന്‍ കാണുന്നില്ല. എനിക്ക് ഒരു അവസരം കിട്ടിയാല്‍ ഞാനും അയോധ്യയിലെ ക്ഷേത്രത്തില്‍ പോകും.
ഓരോ വ്യക്തിക്കും അവരുടേതായ ഓരോ വിശ്വാസങ്ങളുണ്ട്. നിങ്ങള്‍ ഏതെങ്കിലും ഒരു ക്ഷേത്രത്തില്‍ പോകുമ്പോള്‍ ഏതെങ്കിലും ബിജെപി പ്രവര്‍ത്തകരും നിങ്ങളുടെ കൂടെയുണ്ടെങ്കില്‍ നിങ്ങള്‍ സംഘിയാകുന്നു. ഇങ്ങനെയൊന്നും പറയുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. ഓരോ വ്യക്തിയാണ് ഏതു അമ്പലത്തില്‍ പോണം എന്തൊക്കെ ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നത്. മറ്റൊരാളുടെ വാക്ക് കേട്ട് ഇങ്ങനെ ചെയ്യരുത് എന്നാണ് എന്‍റെ അഭിപ്രായമെന്നും താരം പറഞ്ഞു.