പ്രേമലു സിനിമക്ക് അഭിനന്ദനങ്ങളുമായി സംവിധായകന് പ്രിയദര്ശന്. ഇതാണ് യുവാക്കളുടെ സിനിമയെന്നും നല്ല എന്റര്‍ടെയ്നറാണെന്നും പ്രിയദര്ശന് പറഞ്ഞു. ചിത്രത്തിലുള്ളത് വ്യത്യസ്ത തരത്തിലുള്ള ഹ്യൂമര്‍ ആണെന്നും റിയലിസ്റ്റിക്കാണെന്നും അദ്ദേഹം പറഞ്ഞു. 'ഭയങ്കര ഫ്രെഷായി തോന്നി. എനിക്ക് ആ പയ്യനെ വളരെ ഇഷ്ടമായി. നസ്ലന്റെ പ്രകടനം ഗംഭീരമായി. ഒന്ന് കാണണം, അഭിനന്ദിക്കണം. ഇനി പുതിയ ആളുകള്‍ ഇതുപോലത്തെ നല്ല സിനിമ എടുക്കട്ടെ. ഇനി ഞങ്ങള്‍ ഇരുന്ന് കാണും. ഇനി എടുക്കലല്ല ജോലി,' ചിത്രം കണ്ടതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേ പ്രിയദര്ശന് പറഞ്ഞു. പ്രേമലുവിന്റെ സംവിധായകന് ഗിരീഷ് എഡി പ്രിയദര്‍ശന്റെ വിഡിയോ പങ്കുവച്ചിരുന്നു.
നസ്ലിന്, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ പ്രേമലു നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഫെബ്രുവരി ഒമ്പതിന് റിലീസ് ചെയ്ത ചിത്രത്തിന് ആദ്യദിനം മുതല്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ഹിറ്റുകള്‍ക്ക് ശേഷം ഗിരീഷിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം കൂടിയാണ് പ്രേമലു. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്, ശ്യാം പുഷ്കരന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
Director Priyadarshan congratulates Premalu movie