aditya-narayanan

കോളജിലെ സംഗീത പരിപാടിക്കിടയില്‍ കൈ നീട്ടിയ ആരാധകനെ ഗായകന്‍ ആദിത്യ നാരായണന്‍ മൈക്കു കൊണ്ടടിച്ച സംഭവം വിവാദമായിരുന്നു. ഇതിന് ശേഷം ഇയാള്‍ ആരാധകന്‍റെ ഫോണ്‍ വാങ്ങി വലിച്ചെറിയുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയ സംഭവത്തില്‍ ആദിത്യയുടെ ആദ്യ പ്രതികരണമെത്തിയിരിക്കുകയാണ്. 'സത്യത്തില്‍ ഒന്നും പറയാനില്ല, ദൈവത്തെ മാത്രമേ ബോധിപ്പെടുത്തേണ്ടതുള്ളൂ,' സംഭവത്തില്‍ പ്രതികരണം തേടിയ ഒരു ദേശീയ മാധ്യമത്തോട് ആദിത്യ പറഞ്ഞു. 

ഛത്തീസ്ഖണ്ഡിലെ ഭിലായിയിലെ സംഭവം നടന്നത്. ഒരു കോളേജിലെ പരിപാടിക്കു പാടാന്‍ വന്നതായിരുന്നു ആദിത്യ. ലൈവായി ആദിത്യയുടെ പാട്ടു കേള്‍ക്കാനായി നിരവധി ആരാധകരാണ് പരിപാടിയിലേക്കു എത്തിയത്. പെട്ടെന്നുണ്ടായ പ്രകോപനത്തിന് കാരണമെന്താണെന്നു വ്യക്തമല്ല. അതേസമയം ആദിത്യയെ പ്രതിരോധിച്ചു പരിപാടിയുടെ സംഘാടകര്‍ രംഗത്തെത്തിയിരുന്നു. ആദിത്യ മോശമായി പെരുമാറിയ വ്യക്തി കോളേജിലെ വിദ്യാര്‍ത്ഥിയല്ലെന്നും തന്‍റെ കാല്‍ പിടിച്ചു വലിച്ചതുകൊണ്ടാണു താരത്തിന് ദേഷ്യം വന്നതെന്നും അധികൃതര്‍ പറഞ്ഞു. 

Aditya Narayana response for the live concert controvercy