mammooka-camera
2023ൽ റിലീസ് ചെയ്ത ചിതം സൂപ്പര്‍ ഹിറ്റ് മമ്മൂട്ടി ചിത്രമായിരുന്നു കണ്ണൂർ സ്ക്വാഡ്. റോബി വർഗീസ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം കഴിഞ്ഞ വർഷത്തെ പണം വാരി ചിത്രങ്ങളിൽ ഒന്നുകൂടി ആയിരുന്നു. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍. ക്ലൈമാക്സ് ഷൂട്ടിൽ മമ്മൂട്ടിയുടെ അഭിനയം കണ്ട് പേടിച്ച ക്യാമാറാമാന്റെ സീൻ ആണ് വിഡിയോയിൽ ഹൈലൈറ്റ്.  ഇദ്ദേഹത്തെ സമാധാനിപ്പിക്കുന്ന മമ്മൂട്ടിയെയും വിഡിയോയിൽ കാണാം. ചിത്രീകരണ സമയത്ത് അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കുമിടയിലെ രസകരമായ ചില നിമിഷങ്ങളും കോർത്തിണക്കിയിട്ടുണ്ട്. മമ്മൂട്ടിയുടെ തകർപ്പൻ ഡയലോഗും പ്രകടനവും കണ്ട് ക്യാമറമാൻ തന്നെ പേടിച്ചുപോകുന്നതാണ് വിഡിയോയിലുള്ളത്. ശേഷം അദ്ദേഹത്തെ മമ്മൂട്ടി തന്നെ സമാധാനിപ്പിക്കുന്നുമുണ്ട്.