തമിഴ് ചലച്ചിത്ര താരം അജിത് ആശുപത്രിയിലാണെന്ന് വാര്‍ത്ത് പുറത്തുവന്നതിന് പിന്നാലെ രോഗത്തെയും ചികില്‍സയെയും സംബന്ധിച്ച സ്ഥിരീകരണവുമായി ദേശിയ മാധ്യമങ്ങള്‍ രംഗത്ത്.
അദ്ദേഹത്തിന്റെ തലച്ചോറില്‍ നിന്നും ഒരു സിസ്റ്റ് മുറിച്ചുനീക്കിയെന്നുള്പ്പെടെയുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു എന്നാല്‍ കാര്യങ്ങള്‍ അത്ര ഗുരുതരമല്ലെന്നാണ്, താരത്തിന്റെ മാനേജര്‍ അറിയച്ചത്. ചെവിയെ തലച്ചോറിലേക്ക് ബന്ധിപ്പിക്കുന്ന ഞെരമ്പ് നീരുവന്ന് വീങ്ങിയതാണ് കാരണം. അതിനുള്ള ചികില്‍സ കഴിഞ്ഞെന്നും മാധ്യമങ്ങള്‍ പറയുന്നു. താരം നിലവില്‍ ആശുപത്രിയില്‍ വിശ്രമിക്കുകയാണെന്നും ഒന്നോ രണ്ടോ ദിവസത്തിനകം ആശുപത്രി വിടാമെന്നും താരത്തിന്റെ മാനേജര്‍ കൂട്ടിച്ചേര്‍ത്തു. താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു എന്നാല്‍ അതൊക്കെ അടിസ്ഥാനരഹിതമാണെന്ന് മാനേജര്‍ അറിയിച്ചു.
അജിത്തിന്റെ പുതിയ ചിത്രത്തിലെ ആര്‍ട്ട് ഡയറക്ടര്‍ മിലന്റെ പെട്ടെന്നുള്ള മരണവാര്‍ത്ത അദ്ദേഹത്തെ തളര്‍ത്തിയിരുന്നു. അസര്‍ബൈജാനില്‍ ചിത്രീകരണത്തിനെടായിരുന്നു മിലന്റെ മരണം. മരിക്കുന്നതിന് തൊട്ടുമുന്‍പ് മിലനുമായി അജിത് സംസാരിച്ചിരുന്നു, ഉടന്‍ കാണാനിരുന്നതിനിടെയാണ് മരണം സംഭവിച്ചത്.