പ്രശസ്ത തെലുങ്ക് സംവിധായകനും മലയാളത്തിലെ ആദ്യ ത്രീഡി ചിത്രം മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ബാലതാരവുമായ സൂര്യകിരണ്‍ അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നടി കാവേരിയുടെ മുന്‍ഭര്‍ത്താവാണ്.
മലയാളത്തില്‍ ഹിറ്റായി മാറിയ ത്രീഡി ചിത്രം മൈ ഡിയർ കുട്ടിച്ചാത്തനിലെ ബാലതാരങ്ങളിലൊരാളായിരുന്നു സൂര്യകിരൺ. 1978-ൽ പുറത്തിറങ്ങിയ സ്നേഹിക്കാൻ ഒരു പെണ്ണ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ബാലതാരമായി 200-ലേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. മാസ്റ്റര്‍ സുരേഷ് എന്ന പേരിലാണ് ബാലതാരമായി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. മങ്കമ്മ ശപഥം, കടൽമീങ്ങൾ, മനിതന്‍ എന്നിവയാണ് അദ്ദേഹം അഭിനയിച്ച ചിത്രങ്ങളില്‍ ചിലത്.
2003 ചിത്രം സത്യത്തിലൂടെയാണ് സംവിധാന രംഗത്ത് എത്തുന്നത്. ധന 51, ബ്രഹ്മാസ്ത്രം, രാജു ഭായി, ചാപ്റ്റർ 6 എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 2010ലായിരുന്നു സൂര്യ കിരണും കാവേരിയും വിവാഹിതരായത്.
നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം 'അരസി' എന്ന ചിത്രത്തിലൂടെ സംവിധാനത്തിലേക്ക് തിരിച്ചു വരവ് നടത്തിയിരുന്നു. ചിത്രം റിലീസിന് തയ്യാറെടുക്കവേയാണ് അപ്രതീക്ഷിത വിയോഗം. നടി സുചിതയുടെ സഹോദരനാണ് സൂര്യ കിരൺ.
Director and actor Surya Kiran died in Chennai.