തെലുങ്ക് സിനിമാ ലോകത്ത് ഹിറ്റായി മാറിയ ചിത്രം തില്ല് സ്ക്വയറിന്‍റെ വിജയാഘോഷത്തിനിടെ ചിത്രത്തിലെ നായിക അനുപമ പരമേശ്വരന് എതിരെ തിരിഞ്ഞ് ജൂനിയര്‍ എന്‍ടിആര്‍ ആരാധകര്‍. വേദിയിലേക്ക് ജൂനിയര്‍ എന്‍ടിആര്‍ മുഖ്യാതിഥിയായി എത്തിയതോടെയാണ് ആരാധകര്‍ അനുപമയ്ക്ക് എതിരെ തിരിഞ്ഞത്. വേദി ജൂനിയര്‍ എന്‍ടിആറിന് കൈമാറണം എന്നതായിരുന്നു ആരാധകരുടെ ആവശ്യം. ഇതിനിടെയാണ് അനുപമ പ്രസംഗിക്കാനായി വേദിയിലേക്കെത്തിയത്.
അനുപമ പ്രസംഗിക്കാനായി സ്റ്റേജില്‍ എത്തുന്നതിന് മുന്‍പു തന്നെ ജൂനിയര്‍ എന്‍ടിആറിനെ കണ്ട ആരാധകര്‍ അദ്ദേഹത്തെ കേള്‍ക്കാന്‍ വേണ്ടി അക്ഷമരായിരുന്നു. ഇതോടെ സ്റ്റേജിലെത്തിയ അനുപമയോട് ജൂനിയര്‍ എന്‍ടിആറിന്‍റെ ആരാധകർ സംസാരിക്കരുതെന്ന് ആവശ്യപ്പെട്ട് ബഹളം വയ്ക്കാൻ തുടങ്ങി. താന്‍ സംസാരിക്കണോ വേണ്ടയോ എന്ന് സദസ്സിനോട് ചോദിച്ച അനുപമയെ ഞെട്ടിച്ചുകൊണ്ട്, വേണ്ട എന്നായിരുന്നു പ്രേക്ഷകരുടെ മറുപടി ലഭിച്ചു. ആരാധകർ ജൂനിയര്‍ എന്‍ടിആറിനോടാണ് പ്രസംഗിക്കാൻ ആവശ്യപ്പെട്ടത്. നിരാശയോടെ അനുപമ താന്‍ സംസാരിക്കുന്നില്ലെന്ന് പറഞ്ഞു. ഇതിനിടെ അവതാരക അനുപമയോട് വീണ്ടും സംസാരിക്കാന്‍ ആവശ്യപ്പെട്ടപ്പോഴും വേണ്ട എന്നായിരുന്നു പ്രേക്ഷകരുടെ പ്രതികരണം. ജൂനിയർ എൻ.ടി.ആറിന്റെ വാക്കുകളാണ് തങ്ങൾക്ക് കേൾക്കേണ്ടതെന്നായിരുന്നു അവരുടെ ആവശ്യം. ഒടുവില്‍ പ്രേക്ഷകരുടെ ബഹളത്തിനിടയിലും അനുപമ സിനിമ വിജയിപ്പിച്ച പ്രേക്ഷകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞു.
‘ഒരു മിനിറ്റ് മതി. നിങ്ങളുടെ സ്നേഹത്തിന് വളരെ നന്ദി. ഇവിടെ എത്തിച്ചേര്‍ന്നമതിന് എൻടിആറോടും നന്ദി പറയുന്നു. നിങ്ങളുടെ സമയം ഞാൻ പാഴാക്കില്ല. നിങ്ങളുടെ വികാരങ്ങൾ എന്താണെന്ന് എനിക്ക് മനസ്സിലായി. അതിനാല്‍ എനിക്ക് വിഷമമില്ല. ഞാനും ആവേശത്തിലാണ്, ആ നിമിഷത്തിനായി കാത്തിരിക്കുന്നു’, അനുപമ പറഞ്ഞു. പിന്നാലെ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. നിരവധി പേർ ജൂനിയർ എൻ.ടി.ആർ ആരാധകരുടെ പ്രവൃത്തിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. ഇത് അനുപമയുടെ ചിത്രത്തിന്‍റെ വിജയാഘോഷമാണെന്നും അവരെ തന്‍റെ സന്തോഷം പ്രകടിപ്പിക്കാൻ അനുവദിക്കാത്തത് പ്രാകൃതമായ നടപടിയാണെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടു. കൂടാതെ പക്വതയോടെ സാഹചര്യങ്ങൾ കൈകാര്യം ചെയ്തതിന് അനുപമയെ പ്രശംസിച്ചും കമന്‍റുകള്‍ എത്തുന്നുണ്ട്.
2022 ല്‍ ഇറങ്ങിയ ഡിജെ തില്ല് എന്ന തെലുങ്ക് ചിത്രത്തിന്‍റെ രണ്ടാംഭാഗമാണ് തില്ല് സ്ക്വയര്‍. മാർച്ച് 29ന് തിയറ്ററുകളിലെത്തിയ റൊമാന്റിക് എന്റർടെയ്നര്‍ കൂടിയായ ചിത്രം പത്തു ദിവസം കൊണ്ടാണ് 100 കോടി ക്ലബ്ബിലെത്തിയത്. 60 കോടിയാണ് ചിത്രം 12 ദിവസം കൊണ്ട് നേടിയത്. അതീവ ഗ്ലാമറസ്സായാണ് ചിത്രത്തില്‍ അനുപമ എത്തിയിരിക്കുന്നത്. സിദ്ദു ജൊന്നാലഗഢയാണ് നായകൻ, മാലിക് റാം ആണ് സംവിധാനം.
NTR Jr fans tell Anupama Parameswaran to not to speak at her film’s success event