കേരളത്തിലടക്കം നല്ല സിനിമകള്‍ തിയറ്റര്‍ നിറയ്ക്കുമ്പോള്‍, ഇന്ത്യയാകെ, വന്നതിനെക്കാളും വേഗത്തില്‍  തിയറ്റര്‍ വിട്ട, ട്രോളന്‍മാര്‍ എയറില്‍ കയറ്റിയ ഒരു സിനിമയുണ്ട്.  സംഘപരിവാര്‍ ഗ്രൂപ്പുകള്‍ വലിയ പ്രചാരണം കൊടുത്ത, നായകന്‍റെ രൂപമാറ്റത്തെ പറ്റി പല കുറി വാഴ്ത്തപ്പെട്ട  'സ്വാതന്ത്ര്യ വീർ സവർക്കർ' എന്ന സിനിമ.  ബോക്‌സോഫിസിൽ നനഞ്ഞ പടക്കമായി എട്ട് നിലയില്‍ പൊട്ടി ഈ സിനിമാശ്രമം. റിലീസായി ഒരാഴ്ച കഴിഞ്ഞപ്പോള്‍ പോലും കളക്ഷനില്‍ പത്തു കോടി കടക്കാൻ ചിത്രം നന്നായി വിയര്‍ത്തു. അച്ഛന്റെ സ്വത്ത് എല്ലാം വിറ്റു, പക്ഷെ സിനിമ പൊട്ടിപ്പാളീസായി, വേണ്ടത്ര പിന്തുണ ലഭിച്ചില്ല, ഈ പറഞ്ഞത് ചിത്രത്തിന്‍റെ നിര്‍മാതാവും സംവിധായകനും  നായകനുമായ രണ്‍ദീപ് ഹൂഡ. താരത്തിന് ഇങ്ങനെ പറയേണ്ടി വന്നിടത്താണ് ചിത്രത്തിന്‍റെ പരാജയത്തിന്‍റെ ആഴം കൂടുതല്‍ വ്യക്തമാകുന്നത്.സ്വത്തുക്കള്‍ വിറ്റാണ് സവർക്കർ സിനിമ എടുത്തതെന്നും വേണ്ട പിന്തുണ കിട്ടിയില്ലെന്നുമുള്ള രൺദീപിന്‍റെ തുറന്ന് പറച്ചിലിന് പിന്നാലെ ട്രോളന്‍മാര്‍ സിനിമയെ എയറില്‍ കയറ്റി.  രാജ്യത്തെ നല്ല മാന്യമായി ഒറ്റുകൊടുത്തൊരു ചരിത്രം കൂടിയുണ്ട് ഹിന്ദുത്വ വാദികൾ ന്യായീകരിക്കുന്ന സവർക്കറിനെന്നും ബ്രട്ടീഷുകാരുടെ ഷൂ നക്കിയ കഥ പറയിപ്പിക്കെരുതെന്നും ട്രോള്‍ പൂരം

വിഡിയോ