വിജയ്-തൃഷ ജോഡി പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ഗില്ലി. ഇന്ന് ഏപ്രിൽ 20 ന് ഗില്ലി അതിന്റെ 20-ാം വാർഷികം ആഘോഷിക്കുന്ന അവസരത്തില്‍ തമിഴ്നാട്ടിലെ തിരഞ്ഞെടുത്ത തിയേറ്ററുകളിൽ ചിത്രം വീണ്ടും റീ റിലീസ് ചെയ്തു. ലോകമെമ്പാടുമായി 300ലധികം സ്ക്രീനുകളിലാണ് ഗില്ലി റീ റിലീസ് ചെയ്തത്.
സിനിമ വീണ്ടും ബിഗ് സ്ക്രീനില്‍ കണ്ടതിന്റെ വിഡിയോകളും ചിത്രങ്ങളും ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. തമിഴ്നാട്ടില്‍ മാത്രമല്ല, കേരളത്തിലും കർണാടകയിലും സിംഗപ്പൂരും ശ്രീലങ്കയിലുമെല്ലാം ആരാധകർ ഗില്ലിയെ ആഘോഷമാക്കുന്നതിന്റെ വിഡിയോ വൈറലാണ്.
ഗില്ലി റീ റിലീസിന് പ്രീ ബുക്കിങ്ങിലൂടെ മാത്രം മൂന്ന് കോടി രൂപ ലഭിച്ചതായാണ് സിനിട്രാക്ക് റിപ്പോർട്ട് ചെയ്യുന്നത്. ആദ്യദിനം തന്നെ ഗംഭീര ഓപ്പണിങ്ങാണ് ചിത്രം നേടിയത്. വേള്‍ഡ് വൈഡായി 10 കോടിക്കടുത്താണ് ഗില്ലിയുടെ ആദ്യദിന കളക്ഷന്‍. ഇതോടെ, ഈ വര്‍ഷം ഇറങ്ങിയ വമ്പന്‍ സിനിമകളേക്കാള്‍ ഉയര്‍ന്ന കളക്ഷനാണ് 20 വര്‍ഷം മുന്പിറങ്ങിയ ഗില്ലി തകര്‍ത്തത്. കൂടാതെ, റീ റിലീസ് ചെയ്ത് സിനിമകളില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന സിനിം എന്ന റെക്കോര്‍ഡും ഗില്ലി സ്വന്തമാക്കി.
2004 ഏപ്രില്‍ 16നായിരുന്നു ഗില്ലിയുടെ ആദ്യ റിലീസ്. എട്ട് കോടി ബജറ്റിലെത്തിയ ചിത്രം വിജയ്യുടെ ആദ്യ 50 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ധരണിയുടെ സംവിധാനത്തിലൊരുങ്ങിയ പ്രകാശ് രാജ്, ആശിഷ് വിദ്യാര്‍ഥി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിദ്യാസാഗറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 200 ദിവസത്തിലധികമാണ് ഗില്ലി പ്രദര്‍ശനം നടത്തിയത്. വിജയ് എന്ന നടന്റെ താരമൂല്യം ഉയരുന്നതിലും ചിത്രത്തിന്റെ പങ്ക് വളരെ വലുതാണ്.