പ്രേക്ഷകരുടെ പ്രിയ ഗെയിം റിയാലിറ്റി ക്വിസ് ഷോ 'ഉടന്‍ പണം ' ഏറെപ്പുതുമകളോടെ ഇന്നു മുതല്‍ മഴവില്‍ മനോരമയില്‍. നടന്‍ ജയറാമിന്‍റെ സാന്നിദ്ധ്യവും ആവേശകരമായ റൗണ്ടുകളും ഉടന്‍ പണം അഞ്ചാം പതിപ്പിനെ വ്യത്യസ്തമാക്കുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8.30നാണ് സംപ്രേഷണം.
സസ്പെന്‍സുകളും സര്‍പ്രൈസുകളും ഒട്ടേറെയുണ്ട് ഇത്തവണ. പ്രേക്ഷകര്‍ക്ക് കൈനിറയെ പണം വാരാന്‍ അവസരം. 850 എപ്പിസോഡുകള്‍ പിന്നിട്ട ഉടന്‍ പണം ഇനി പുതിയ ഫോര്‍മാറ്റിലാണ്. മനോരമ മാക്സിലൂടെയുള്ള OKONG അഥവാ ഒപ്പം കളിക്കാം ഒപ്പം നേടാം ഗെയിം ഇത്തവണയുമുണ്ട്. 12 കോടിയിലധികം രൂപ സമ്മാനമായി വിതരണം ചെയ്ത ഉടന്‍ പണം എടിഎമ്മും ഈ സീസണിലുണ്ടാകും.
ഓഡിഷനില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ആരൊക്കെയെന്നറിയുന്നിടത്ത് പുതിയ സീസണിലെ സര്‍പ്രൈസുകള്‍ ആരംഭിക്കും. ശരവേഗത്തിലെ ചോദ്യ റൗണ്ടും ഭാഗ്യ പരീക്ഷണങ്ങളുമൊക്കെ ചേരുന്ന മിന്നുന്ന ഒരു സീസണിനാണ് ഇന്ന് കൊടിയേറുന്നത്.
udan panam season five with jayaram