toyota-qualis-in-cinemas

2024ല്‍ 4 മാസം പിന്നിടുമ്പോള്‍ 4 മലയാള സിനിമകളാണ് 100 കോടി ക്ലബില്‍ ഇടം നേടിയത്. ഈ വര്‍ഷം റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ എല്ലാം പ്രേക്ഷക കയ്യടി നേടി മുന്നേറുകയാണ്. ഈ ഹിറ്റുകള്‍ക്ക് പിന്നാലെ സോഷ്യല്‍ ലോകത്ത് ചര്‍ച്ചയാകുന്നത് ടൊയോട്ട ക്വാളീസ് വണ്ടിയാണ്. ഈ കൂട്ടത്തിലെ 3 സിനിമകളിലെ ടൊയോട്ട ക്വാളീസ് സാന്നിധ്യമാണ് ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടത്. 

 

qualis-troll

മലയാളത്തിന്റെ 'സീൻ മാറ്റിയ' മഞ്ഞുമ്മല്‍ ബോയ്‌സില്‍ താരങ്ങള്‍ക്കൊപ്പം പ്രധാനകഥാപാത്രമാണ് ക്വാളീസ് വാഹനം. ചിത്രത്തിലെ കഥാപാത്രങ്ങള്‍ കൊടൈക്കനാലിലേക്ക് പോകുന്നത് ചുവന്ന ക്വാളീസില്‍ ആയിരുന്നു. അവിടെ നിന്ന് അവർക്ക് അഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് 'മഞ്ഞുമ്മൽ ബോയ്സ്'ന്റെ പ്രമേയം. 

 

മോളിവുഡിന്റെ ഈ വർഷത്തെ ആദ്യ 100 കോടി ചിത്രമായ പ്രേമലുവിലും ഒരു ക്വാളീസ് വന്നു പോകുന്നുണ്ട്. ചിത്രത്തിലെ പാട്ടില്‍ ഒരു സീനില്‍ മാത്രമാണ്  പച്ച നിറത്തിലുള്ള ക്വാളീസ് വന്നുപോകുന്നത്. റീനു കൂട്ടുകാരുടെ കൂടെ നടക്കുമ്പോള്‍ എതിര്‍വശത്ത് നിന്ന് പച്ച ക്വാളീസ് പിന്നില്‍ നിന്ന് തള്ളിക്കൊണ്ട് വരുന്ന സച്ചിനെയും അമല്‍ ഡേവിസിനേയും കാണാം. 100 കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രത്തില്‍ മിനി കൂപ്പര്‍ കാറിനും പ്രധാന റോളുണ്ട്.

 

മഞ്ഞുമ്മലിൽ കണ്ട അതേ ചുവന്ന നിറത്തിലുള്ള ക്വാളീസാണ് ആവേശത്തിലെ രംഗയുടേതും. സ്വന്തമായി ആംഡബര കാറുകളുണ്ടെങ്കിലും രംഗയ്ക്ക് ആ ചുവന്ന ക്വാളീസിനോട് ഒരു പ്രത്യേക സ്നേഹമാണ്.  അതുകൊണ്ട് തന്നെ മലയാള സിനിമയുടെ ഐശ്വര്യം ക്വാളീസ് ആണെന്ന് സോഷ്യല്‍ മീഡിയയില്‍ ചിലരുടെ അഭിപ്രായം