തന്റെ വിഡിയോകളുടെ കമന്റ് ബോക്സില്‍ ബോഡിഷെയിം നടത്തിയ വിഷമിപ്പിക്കരുതെന്ന് നടി അന്ന രാജന്. തന്നെ ഇഷ്ടമല്ലങ്കിലോ തന്റെ വിഡിയോ ഇഷ്ടമല്ലെങ്കിലോ അത് പറയാം. വിഡിയോ ഇഷ്ടപ്പെടാത്തതുകൊണ്ട് കളിയാക്കി കമന്റുകള്‍ ഇടരുതെന്ന താരം പറഞ്ഞു.
താന്‍ ഒരു തൈറോയിഡ് രോഗിയാണ്.ഓട്ടോഇമ്മ്യൂൺ തൈറോയ്ഡ് എന്ന അസുഖമുള്ളതുകൊണ്ട് ശരീരം ചിലപ്പോൾ തടിച്ചും ചിലപ്പോൾ മെലിഞ്ഞും ഇരിക്കുമെന്നും മുഖം വീർക്കുകയും സന്ധികളിൽ നീർവീക്കവും വേദനയും ഉണ്ടാകുമെന്നും അന്ന പറയുന്നു. അസുഖം ഉണ്ടെന്നു കരുതി ഒന്നും ചെയ്യാതെയിരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും തന്റെ വിഡിയോകൾ കാണാൻ താല്പര്യമില്ലാത്തവർ കാണേണ്ടന്നും നടി പറഞ്ഞു.
അത്തരം കമന്റുകള്‍ ഇടുന്നതും അതിന് കുറെയാളുകള്‍ ലൈക്ക് ചെയ്യുന്നതും തന്നെ വേദനപ്പിക്കുന്നു. കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത നൃത്ത വിഡിയോയുമായി ബന്ധപ്പെട്ട് ധാരാളം കമന്റുകള്‍ വന്നിരുന്നു. ആ വിഡിയോയില്‍ തന്റെ ചലനങ്ങള്‍ക്ക് തടസമാകുന്ന നിരവധി കാര്യങ്ങളുണ്ടായിരുന്നു. ചിലപ്പോൾ തന്റെ ശരീരത്തിന് വീക്കം അനുഭവപ്പെടും അടുത്ത ദിവസം വളരെ മെലിയും, ചിലപ്പോൾ മുഖം വീർക്കുകയും തന്റെ സന്ധികളിൽ നീർവീക്കവും വേദനയും ഉണ്ടാവുകയും ചെയ്യും. അങ്ങനെ നിരവധി രോഗലക്ഷണങ്ങൾ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. രണ്ടുവർഷമായി താൻ ഇത്തരത്തിൽ ബുദ്ധിമുട്ടുകയാണ്. എങ്കിലും തന്റെ കഴിവിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നെന്നും അന്ന രാജന് കുറിച്ചു