ചലച്ചിത്ര താരങ്ങളായ ജയറാം, പാർവതി ദമ്പതികളുടെ മകൾ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ 6.15നായിരുന്നു മുഹൂർത്തം.
പാലക്കാട് നെന്മാറ സ്വദേശിയായ നവനീതാണ് മാളവികയുടെ വരൻ. നവനീത് യു.കെയിൽ ചാർട്ടേഡ് അക്കൗണ്ടന്‍റാണ്.
തൃശൂർ ഹയാത്ത് ഹോട്ടലിൽ ഇന്ന് രാവിലെ 10.30 മുതലാണ് വിവാഹ വിരുന്ന്.