parvathy-jayaram

സ്വന്തം വീട്ടിലെ എന്നപോലെയാണ് നടന്‍ ജയറാമിന്‍റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാമിന്‍റെ കല്യാണം മലയാളികള്‍ ഏറ്റെടുത്തത്. വിവാഹവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞൊടിയിടയില്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ കണ്ടന്‍റുകളായി മാറി. മാളവിക എന്ന ചക്കിയുടെ സാരിയും മേക്കപ്പും ആഭരണങ്ങളും തുടങ്ങി എല്ലാകാര്യങ്ങളും വലിയ തോതില്‍ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു.

വിവാഹത്തിന് മുന്‍പ് നടന്ന സംഗീത് ചടങ്ങിലും വിവാഹദിവസവും റിസപ്ഷനുമെല്ലാം പാര്‍വതിയും ശ്രദ്ധാകേന്ദ്രമായി മാറി. ജയറാമും പാര്‍വതിയും മക്കള്‍ക്കൊപ്പം നൃത്തം വയ്ക്കുന്ന വിഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ സംഗീത് ചടങ്ങിനിടെ പാര്‍വതി മകള്‍ക്കായി അവതരിപ്പിച്ച നൃത്തം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

‘ഒരു ദൈവം തന്ത പൂവേ’ എന്ന ഗാനത്തിനാണ് പാര്‍വതി ചുവടുവച്ചത്. ജയറാം,  മാളവിക, മാളവികയുടെ ഭര്‍ത്താവ് നവനീത് എന്നിവരെല്ലാം വൈകാരികമായാണ് പാര്‍വതി നൃത്തം വയ്ക്കുന്നത് നോക്കിയിരിക്കുന്നത്. ഒറ്റദിവസം കൊണ്ട് വിഡിയോ മൂന്ന് മില്യണിലധികം വ്യൂസ് നേടി.

വിഡിയോ കാണുന്നവരുടെയും കണ്ണുനനയ്ക്കുന്നതാണ് ഈ രംഗങ്ങള്‍. ‘വെറുതെ കണ്ണു നിറഞ്ഞു’, ‘കണ്ട് തീരുമ്പഴേയ്ക്കും കണ്ണ് നിറഞ്ഞുപോയവരുണ്ടോ’ എന്നിങ്ങനെയാണ് വിഡിയോയ്ക്കു താഴെ വരുന്ന കമന്‍റുകള്‍. കാളിദാസും വിഡിയോയ്ക്ക് ഒരു ഹാര്‍ട്ട് ഇമോജി കമന്‍റ് ഇട്ടിട്ടുണ്ട്.

ENGLISH SUMMARY:

Parvathy Jayaram performs dance at Malavika and Navaneeth's wedding function.