Edavela Babu

TOPICS COVERED

വിവാഹത്തെക്കുറിച്ച് മനസ് തുറന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. വിവാഹം ഉണ്ടാകില്ലെന്നും തന്നെ മനസിലാക്കുന്നയാളുമായി കൂട്ടുകെട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. കല്യാണം എന്ന സങ്കല്‍പമൊക്കെ പോയി. കല്യാണം കഴിക്കാതെ സുഖമായി ജീവിക്കാമെന്നു കരുതിയ ആളാണ് താന്‍. പക്ഷെ കുടുംബജീവിതത്തിലുള്ളതിനേക്കാള്‍ ബാധ്യതയാണ് തനിക്ക്. വിവാഹിതനായാല്‍ ഇത്രയും ബാധ്യത ഉണ്ടാകില്ലെന്നു തോന്നുന്നെന്നും ഇടവേള ബാബു പറഞ്ഞു.

‘ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയ‌ും’

താരസംഘടനയായ അമ്മയില്‍ നേതൃമാറ്റം. ജൂണ്‍ 30ന് അമ്മ ഭാരവാഹി തെരഞ്ഞെടുപ്പും വാര്‍ഷിക ജനറല്‍ ബോഡിയും നടക്കാനിരിക്കെ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയ‌ുമെന്ന് ഇടവേള ബാബു പറഞ്ഞു. മോഹന്‍ലാല്‍ പ്രസിഡന്റായി തുടരുമെന്നും അധികാരദുര്‍വിനിയോഗം ചെയ്യാത്തയാള്‍തന്നെയാകും പുതിയ ജനറല്‍ സെക്രട്ടറിയെന്നും ഇടവേള ബാബു മനോരമ ന്യൂസിനോട്. രാഷ്ട്രീയക്കാര്‍ അമ്മയുടെ ഒൗദ്യോഗിക സ്ഥാനങ്ങളില്‍ ഇരിക്കരുതെന്നാണ് അഭ്യര്‍ഥനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘടനയിലേക്ക് പുതിയ ആളുകള്‍ വരേണ്ട സമയമായെന്നും സന്തോഷത്തോെടയാണ് ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുന്നതെന്നുമാണ് ഇടവേള ബാബു വ്യക്തമാക്കുന്നത്. അമ്മയില്‍ ജനറല്‍ സെക്രട്ടറിക്കാണ് അധികാരം. ആ അധികാരം ദുരുപയോഗം ചെയ്യാത്തയാളാകും പുതിയ ജനറല്‍ സെക്രട്ടറി. തന്റെ നല്ല കാലയളവാണ് അമ്മയില്‍ ചെലവഴിച്ചത്. വിവാഹം ഉണ്ടാകില്ല. 

അമ്മ രൂപീകരിച്ച 94മുതല്‍ അംഗമായ ഇടവേള ബാബു ജോയിന്റ് സെക്രട്ടറിയായും സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായും സജീവമായ മൂന്ന് പതിറ്റാണ്ടില്‍നിന്നാണ് ഇടവേളയെടുക്കുന്നത്. പുതിയ ജനറല്‍ സെക്രട്ടറിയായി സിദ്ദിഖ് തെരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന സൂചനകള്‍ക്കിടെ കൂടുതല്‍ യുവാക്കളും നേതൃനിരയില്‍ എത്തിയേക്കും. അമ്മയുമായി ബന്ധപ്പെട്ട ജീവിതത്തിന്റെ വലിയ കാലയളവ് തന്റെ ആത്മകഥയില്‍ പ്രതീക്ഷിക്കാമെന്ന് ഇടവേള പറയുന്നു.

ENGLISH SUMMARY:

Edavela Babu opinion about marriage life